ജേക്കബ് തോമസിനെതിരെ ചീഫ് സെക്രട്ടറി പകപോക്കുന്നു; കുടിപ്പക തീര്‍ക്കാന്‍ ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ഫയലുകള്‍ ഉപയോഗിക്കുന്നു - വിഎസ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

ജേക്കബ് തോമസിനെതിരെ ചീഫ് സെക്രട്ടറി പകപോക്കുന്നു: വിഎസ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

 vs achuthanandan , pinarayi vijayan , pinarayi , vijilance , achuthanandan , jacob thomas , ചീഫ് സെക്രട്ടറി , വിജിലന്‍സ് , ജേക്കബ് തോമസ് , വിഎസ് , പിണറായി വിജയന്‍
തിരുവനന്തപുരം| jibin| Last Updated: വെള്ളി, 3 ഫെബ്രുവരി 2017 (20:26 IST)
വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കമമെന്ന ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ പകപോക്കലാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. ഇക്കാര്യം വ്യക്തമാക്കി വിഎസ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.

വിജിലന്‍‌സില്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ കുറ്റക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇവരുടെ ഇടപെടലില്‍ വിജിലന്‍സ് തുടര്‍ നടപടികള്‍ ഉണ്ടാകുന്നില്ല. ഇത് വിജിലന്‍സിന്റെ സ്‌തംഭനത്തിന് കാരണമാകുന്നുണ്ടെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വിഎസ് വ്യക്തമാക്കുന്നു.

ഉദ്യോഗസ്ഥര്‍ തമ്മിലുള്ള കുടിപ്പക തീര്‍ക്കാന്‍ ചിലര്‍ സര്‍ക്കാര്‍ ഫയലുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് അഴിമതിക്കേസുകള്‍ കോടതിയില്‍ എത്തുമ്പോള്‍ തിരിച്ചടിയാകും. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും വിഎസ് കത്തില്‍ ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :