കടല്‍ക്കൊലക്കേസിലെ അന്താരാഷ്ട്ര കോടതിയുടെ നിര്‍ണായക വിധി ഇന്ന്

  കടല്‍ക്കൊലക്കേസ് , ഇറ്റലി , അന്താരാഷ്ട്ര കോടതി
ന്യൂഡല്‍ഹി| jibin| Last Updated: തിങ്കള്‍, 24 ഓഗസ്റ്റ് 2015 (09:36 IST)
കടല്‍ക്കൊലക്കേസില്‍ ഇറ്റലിയുടെ ഹര്‍ജിയെത്തുടര്‍ന്നുളള നിര്‍ണായക വിധി ഇന്ന്. അന്താരാഷ്ട്ര കോടതിയാണ് വിധി പുറപ്പെടുവിക്കുന്നത്. നാവികരെ ജന്മനാട്ടിൽ തങ്ങാനനുവദിക്കണമെന്നും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് ഇന്ത്യയ്ക്ക് അധികാരമില്ലെന്നും ഇറ്റലി കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ ട്രൈബ്യൂണലിന് കേസ് പരിഗണിക്കാൻ അധികാരമില്ലെന്നാണ് ഇന്ത്യയുടെ വാദം. രാജ്യാന്തര ട്രൈബ്യൂണൽ അധ്യക്ഷൻ വ്‌ളാഡിമർ ഗൊലിറ്റ്‌സിൻ ആണ് വിധി പറയുന്നത്.

കേസിലെ വ്യവഹാരം നടക്കുന്ന കാലയളവിൽ നാവികർക്ക് ഇറ്റലിയിലേക്ക് പോവാനും അവിടെ തങ്ങാനുമുള്ള അനുവാദം നൽകണമെന്നും ഇറ്റലി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഇറ്റലിയുടെ ഈ ആവശ്യങ്ങൾ തള്ളണമെന്നും ഇന്ത്യ ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഓഗസ്റ്റ് 10, 11 തീയ്യതികളിലാണ് കേസിൽ വാദംകേട്ടത്. പ്രതികളായ മാസിമിലിയാനോ ലറ്റോർ, സാൽവദോർ ഗിറോൺ എന്നീ
നാവികർക്കെതിരേ നിയപരമോ ഭരണപരമോ ആയ നടപടികൾ എടുക്കുന്നതിൽ നിന്ന് ഇന്ത്യ ഒഴിഞ്ഞുനിൽക്കണമെന്നാണ് ഇറ്റലി ആവശ്യപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :