കടൽക്കൊലക്കേസ്: നിയമനടപടികൾ പോലും ഇറ്റലി പൂർത്തിയാക്കിയില്ല - ഇന്ത്യ

 കടൽക്കൊലക്കേസ് , ഇന്ത്യ , ഇറ്റലി , മാസിമിലാനോ ലത്തോറെ , സുപ്രീംകോടതി
ന്യൂഡൽഹി| jibin| Last Updated: വ്യാഴം, 16 ജൂലൈ 2015 (11:24 IST)
കടൽക്കൊലക്കേസിൽ പ്രാഥമിക നിയമനടപടികൾപോലും ഇറ്റലി പൂർത്തിയാക്കിയില്ലെന്ന് ഇന്ത്യ. വിഷയത്തില്‍ ഇന്ത്യന്‍ നിയമനടപടികളെ ഇറ്റലി അപമാനിക്കുകയായിരുന്നു. ഇന്ത്യന്‍ നിലപാടുകളെ തള്ളിക്കളായനായി എന്നും ഇറ്റലി ശ്രമിച്ചിരുന്നതെന്നും ആക്ഷേപിക്കുന്നു. ഈ സാഹചര്യത്തില്‍ കടൽക്കൊലക്കേസിൽ രാജ്യാന്തര മധ്യസ്ഥതയിൽ ഇറ്റലിയെ ഇന്ത്യ എതിർക്കും

കടൽക്കൊലക്കേസിലെ പ്രതി മാസിമിലാനോ ലത്തോറെയെ ഇന്ത്യയില്‍ തിരികെയെത്തിക്കാന്‍ ആറു മാസം സാവകാശം അനുവദിക്കണമെന്ന ഇറ്റലിയുടെ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ എതിർത്തിരുന്നില്ല. ഇറ്റലിയുടെ ആവശ്യമനുസരിച്ച് രാജ്യാന്തര മധ്യസ്ഥതയ്ക്ക് തയാറാണെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിലപാട് മാറ്റി സർക്കാർ രംഗത്തെത്തിയത്.

രാജ്യാന്തര മധ്യസ്ഥതയ്ക്കു നടപടി തുടങ്ങിയതിനാല്‍ കേസിലെ ഇന്ത്യയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഇറ്റലിയുടെ ആവശ്യത്തില്‍ നിലപാടറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ജസ്റ്റിസ് അനില്‍ ആര്‍ ദവെ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. കടലിലുണ്ടാകുന്ന വിഷയങ്ങളില്‍ വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഐക്യരാഷ്ട്രസഭ തയാറാക്കിയ കരാറില്‍ ഇന്ത്യയും ഒപ്പുവച്ചിട്ടുള്ള സാഹചര്യത്തിലായിരുന്നു മധ്യസ്ഥതയ്ക്ക് തയാറായത്. തര്‍ക്കവിഷയങ്ങളില്‍ ഏതെങ്കിലും രാജ്യം രാജ്യാന്തര മധ്യസ്ഥത ആവശ്യപ്പെട്ടാല്‍ മറ്റേ രാജ്യവും അത് അംഗീകരിക്കണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ വ്യവസ്ഥ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :