നീരൊഴുക്ക് കുറഞ്ഞു; ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.94 അടി, ഷട്ടറുകൾ തുറന്നുതന്നെ

ചെറുതോണി, തിങ്കള്‍, 13 ഓഗസ്റ്റ് 2018 (08:37 IST)

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വലിയ തോതിൽ കുറഞ്ഞു. വൃഷ്‌ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ മണിക്കൂറിനുള്ളിൽ ജലനിരപ്പിൽ 1.4 അടിയുടെ കുറവാണ് ഉണ്ടായത്. മൂലമറ്റത്ത് വൈദ്യുതോത്‌പ്പാദനം പൂർണ്ണതോതിൽ നടത്തുന്നതുകൊണ്ടും എല്ലാ ഷട്ടറുകളും ഇപ്പോഴും തുറന്നിട്ടതുകൊണ്ടുമാണ് ജലനിരപ്പിൽ കാര്യക്ഷമമായ മാറ്റം കണ്ടത്.
 
തിങ്കളാഴ്‌ച പുലര്‍ച്ചെ അഞ്ചിന് 2397.94 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഒന്നും അഞ്ചും ഷട്ടറുകള്‍ ഓരോ മീറ്റര്‍ വീതവും രണ്ട്, മൂന്ന്, നാല് ഷട്ടറുകള്‍ 1.8 മീറ്ററുമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതിലൂടെ സെക്കന്‍ഡില്‍ 7.5 ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. രണ്ട് ദിവസമായി ഇതേ അളവിലാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.
 
സെക്കന്‍ഡില്‍ 6.81 ലക്ഷം ലിറ്റര്‍ വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. മഴയും നീരൊഴുക്കും ഗണ്യമായി കുറഞ്ഞാൽ മാത്രമേ അടയ്‌ക്കുന്ന കാര്യത്തിൽ തീരുമാനമാകൂ. നീരൊഴുക്ക് കുറയുകയാണെങ്കിൽ ആദ്യം ഒന്നും അഞ്ചും ഷട്ടറുകൾ അടയ്‌ക്കാനാണ് തീരുമാനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി

വൃഷ്‌ടി പ്രദേശത്ത് കനത്ത മഴ ലഭിച്ചതോടെ ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി. ...

news

വൃഷ്‌ടിപ്രദേശത്ത് ശക്തമായ മഴ; ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും

വൃഷ്‌ടി പ്രദേശത്ത് കനത്ത മഴ ലഭിച്ചതോടെ ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും. ...

news

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ബുധനാഴ്‌ചവരെ ശക്തമായ മഴയ്‌ക്ക് സാധ്യത

കേരളത്തിൽ വീണ്ടും ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ...

news

കൊല്ലത്ത് കെഎസ്ആർടിസിയും ലോറിയും കൂട്ടിയിടിച്ച് 2 മരണം

കൊല്ലം ചാത്തന്നൂരിനടുത്ത് കെഎസ്ആർടിസിയും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം.12 പേര്‍ക്ക് ...

Widgets Magazine