വൃഷ്‌ടിപ്രദേശത്ത് ശക്തമായ മഴ; ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും

വൃഷ്‌ടിപ്രദേശത്ത് ശക്തമായ മഴ; ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും

കോഴിക്കോട്| Rijisha M.| Last Updated: തിങ്കള്‍, 13 ഓഗസ്റ്റ് 2018 (08:13 IST)
വൃഷ്‌ടി പ്രദേശത്ത് കനത്ത മഴ ലഭിച്ചതോടെ ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും. ഇതേത്തുടർന്ന്, പ്രദേശവാസികളോട് കടുത്ത ജാഗ്രത പുലർത്താൻ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം.

90 സെ മീറ്ററിൽ നിന്ന് 150 സെ മീറ്ററിലേക്ക് ഘട്ടം ഘട്ടമായി ഉയർത്താനാണ് തീരുമാനം. നേരത്തേ മുന്നറിയിപ്പില്ലാതെ ഷട്ടർ തുറന്നത് ശക്തമായ പ്രതിരോധങ്ങൾക്ക് ഇടയാക്കിയിരുന്നു.

ഇതേത്തുടർന്നാണ്, ദുരന്ത നിവാരണ അതോറിറ്റിയുടെ മുൻകൂട്ടി അറിയിപ്പ് നൽകിയുള്ള നിർദ്ദേശം വന്നത്. നിലവിൽ ഡാമിന്റെ മൂന്ന് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :