കൊച്ചി|
Last Modified വെള്ളി, 31 ഒക്ടോബര്‍ 2014 (16:38 IST)
മറൈന്‍ ഡ്രൈവില്‍ ഞായറാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ചുംബന പ്രതിഷേധ സമരമായ കിസ് ഓഫ് ലവില്‍ ഹൈക്കോടതി ഇടപെടില്ല. പ്രതിഷേധം തടയണമെന്ന് ആവശ്യപ്പെട്ട് സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീര്‍പ്പ്. പ്രതിഷേധം നേരിടാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ തൃപ്തികരമാണെന്ന് കണ്ടാണ് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.
ചുംബന പ്രതിഷേധ സമരത്തിന് അനുമതി നല്‍കില്ലെന്നും പ്രതിഷേധ സമരത്തില്‍ നിയമലംഘനം നടന്നാല്‍ നേരിടാന്‍ പോലീസ് സജ്ജരാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രതിഷേധം നടക്കുമ്പോള്‍ മറൈന്‍ ഡ്രൈവില്‍ കൂടുതല്‍ പൊലീസുകാരെ വിന്ന്യസിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സമരത്തിന് ഇതുവരെ പോലീസ് അനുമതി നല്‍കിയിട്ടില്ല.
അതിനിടെ പരിപാടിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് യുവമോര്‍ച്ച അടക്കമുള്ള സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.