Sumeesh|
Last Modified ചൊവ്വ, 10 ജൂലൈ 2018 (17:15 IST)
കൊച്ചി: കലാലയ രാഷ്ട്രീയം നിരോധിക്കാനാകില്ലെന്ന് സംസ്ഥാന
സർക്കാർ ഹൈക്കോടതിയിൽ നിലപാടറിയിച്ചു. എറണാകുളം മഹാരജാസ് ക്യാമ്പസിൽ അഭിമന്യു കൊലപ്പെട്ടതിനെ തുടർന്ന് ചെന്നങ്ങന്നൂർ സ്വദേശി അജോയ് നൽകിയ ഹർജിയിൽ കോടതി സർക്കാരിനു നോട്ടീസ് അയച്ചിരുന്നു. ഇതിനു മറുപടിയായയാണ് സർക്കാർ നിലപാടറിയിച്ചത്.
കലാലയ രാഷ്ട്രീയം നിയത്രിക്കുന്നതിനായി മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന് 2004ൽ ഹൈക്കോടതി സർക്കാരിന് നിർദേശം
നൽകിയിരുന്നതായും ഇതിൽ സർക്കാർ വിഴ്ചവരുത്തിയതായും ഹർജ്ജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അഭിമന്യു കൊല്ലപ്പെട്ടതിൽ സർക്കാർ സംവിധാനങ്ങൾക്ക് പങ്കുണ്ടെന്നും ഹർജ്ജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ മഹാരാജാസിൽ സംഭവിച്ചത് ഒറ്റപ്പെട്ട സംഭവമാണെന്ന
സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. ചീവ് ജെസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കലാലയങ്ങളിലും പുറത്തും നടാക്കുന്ന കൊലപാതകങ്ങളെ വേർതിരിച്ച് കാണാനാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.