പി രാജുവിനെ തള്ളി കാനം; പ്രസ്ഥാവന കുറ്റക്കാരെ സഹായിക്കുന്നത്

Sumeesh| Last Modified ചൊവ്വ, 10 ജൂലൈ 2018 (15:39 IST)
തിരുവനന്തപുരം: എസ് എഫ് ഐക്കെതിരെ എറണാകുളം ജില്ല സെക്രട്ടറി പി രാജു നടത്തിയ പ്രസ്ഥാവന തള്ളി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രസ്താവന കുറ്റക്കാരെ സഹായിക്കും എന്ന് കാനം പറഞ്ഞു

‘പ്രസ്ഥാവന അനവസരത്തിലായി. ഇതും പാർട്ടി നിലപാടും വ്യത്യസ്തമാണ്. കൊലപാതകം നടത്തിയ തീവ്രവാദികൾക്കെതിരെ ജനവികാരം ഉയരുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഏതെങ്കിലുമൊരു വിദ്യാർത്ഥി സംഘടനയുടെ വ്യാകരണ പിശക് കണ്ടെത്താനല്ല ശ്രമിക്കേണ്ടത്. പ്രസ്ഥാവന കുറ്റക്കരെ സഹായിക്കുമെന്നും കാനം പറഞ്ഞു.

എറണാകുളം മഹാരാജാസിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജുകളിലും ജനാധിപത്യ മൂല്യമുള്ള മറ്റു വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണം. മറിച്ചുള്ള നിലപാട് വര്‍ഗീയശക്തികള്‍ക്ക് സഹായകരമാകുമെന്നായിരുന്നു പി രാജുവിന്റെ പ്രസ്ഥാവനഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :