അപർണ|
Last Modified തിങ്കള്‍, 13 ഓഗസ്റ്റ് 2018 (10:44 IST)
ശക്തമായ മഴയും ഉരുൾപൊട്ടലും വയനാട്ടിൽ ഇല്ലാതാക്കിയത് നിരവധി കുടുംബങ്ങളാണ്. 300ലധികം കുടുംബങ്ങളാണ് വയനാട്ടിൽ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നത്. ദുരിതാശ്വാസ ക്യാംപുകള്‍ പിരിച്ചുവിടുക വീടുകള്‍ വാസയോഗ്യമാക്കിയ ശേഷം മാത്രമാകും.
പഞ്ചായത്ത് കോ-ഓര്‍ഡിനേഷന്‍ സമിതി രൂപീകരിച്ചായിരിക്കും വെള്ളം കയറിയ പ്രദേശങ്ങളിലെ വീടുകള്‍ അടിയന്തരമായി വൃത്തിയാക്കി, വാസയോഗ്യമാക്കുക എന്നീ കാര്യങ്ങളിൽ ഉറപ്പു വരുത്തിയശേഷം മാത്രമാകും എല്ലാവരെയും തിരിച്ച് വിടുക.
നിലവിലെ സാഹചര്യത്തില്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് 14 വരെ തുടരുന്ന സാഹചര്യത്തില്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ വീടുകളിലേക്ക് മടങ്ങിപോകാന്‍ ഇനിയും കാലതാമസമെടുക്കും. ഇതിനുള്ളില്‍ വീടുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള തീവ്രശ്രമത്തിലേക്കാണ് ജില്ലാഭരണകൂടം നീങ്ങുന്നത്.