കേരളത്തിലെ സ്ഥിതിഗതികൾ ഗൗരവമേറിയത്; ദുരന്തത്തെ സർക്കാർ മികച്ച രീതിയിൽ നേരിട്ടുവെന്നും രാജ്നാഥ് സിംഗ് - എല്ലാ സഹായങ്ങളും തുടരുമെന്ന് മുഖ്യമന്ത്രി

കേരളത്തിലെ സ്ഥിതിഗതികൾ ഗൗരവമേറിയത്; ദുരന്തത്തെ സർക്കാർ മികച്ച രീതിയിൽ നേരിട്ടുവെന്നും രാജ്നാഥ് സിംഗ് - എല്ലാ സഹായങ്ങളും തുടരുമെന്ന് മുഖ്യമന്ത്രി

  rain , kerala , flood , rajnath singh , pinarayi vijayan , രാജ്നാഥ് സിംഗ് , മഴക്കെടുതി , പിണറായി വിജയന്‍ , മഴ
കൊച്ചി| jibin| Last Modified ഞായര്‍, 12 ഓഗസ്റ്റ് 2018 (16:41 IST)
കേരളം നേരിടുന്ന മഴക്കെടുതിയില്‍ എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. കേരളത്തിലെ സ്ഥിതിഗതികൾ വളരെ ഗൗരവമേറിയതാണ്. പ്രളയം ഉണ്ടായപ്പോൾ തന്നെ സംസ്ഥാന സർക്കാർ മികച്ച രീതിയിൽ അതിനെ നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു.

പ്രളയം ദുരിതം വിതച്ച കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രം നൽകും. അക്കാര്യത്തില്‍ തന്‍ ഉറപ്പ് നല്‍കുന്നു. സംസ്ഥാന സർക്കാരിനൊപ്പം ചേർന്ന് കേന്ദ്രവും പ്രവർത്തിക്കുമെന്നും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം ഇളന്തിക്കരയിൽ ദുരിതാശ്വാസ ക്യാമ്പിൽ സംസാരിക്കവെ രാജ്നാഥ് പറഞ്ഞു.

ആരും വിഷമിക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. മഴയെ തുടർന്ന് വീടുകളിൽ അടിഞ്ഞുകൂടിയ ചെളിയും മറ്റും നീക്കം ചെയ്യുന്നതിനുള്ള എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി
പറഞ്ഞു.

മഴക്കെടുതി വിലയിരുത്താനും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനുമായി ഉച്ചയ്ക്ക് 12.50നാണ് രാജ്നാഥ് സിംഗ് എത്തിയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മന്ത്രി ഹെലികോപ്റ്ററിൽ ദുരിതബാധിത മേഖലകൾ വീക്ഷിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :