ഐഎംഎയുടെ പാലോട് മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങാൻ ജനങ്ങൾ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി; ആശുപത്രി മാലിന്യം സംസ്‌കരിക്കാന്‍ വേറെ മാര്‍ഗമില്ല

ഐഎംഎയുടെ പാലോട് മാലിന്യ പ്ലാന്റിനെ അനുകൂലിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം| സജിത്ത്| Last Modified ബുധന്‍, 3 ജനുവരി 2018 (10:42 IST)
ഐഎംഎയുടെ പാലോട് മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങാൻ ജനങ്ങൾ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ആശുപത്രിയിലെ മാലിന്യം സംസ്‌കരിക്കാന്‍ വേറെ വഴികളൊന്നും കാണുന്നില്ല. പ്ലാന്റുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. വനംമന്ത്രി കൂടി പങ്കെടുത്ത യോഗം പ്ലാന്റിന് അനുമതി നല്‍കിയതാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഐഎംഎയുടെ മാലിന്യ സംസ്ക്കരണ പ്ലാന്റിനെതിരെ വനംവകുപ്പ് രംഗത്തെത്തിയിരുന്നു. പാലോട് ആശുപത്രി മാലിന്യ പ്ലാന്റ് പാടില്ലെന്ന് വിവിധ വകുപ്പുകള്‍ക്ക് തിരുവനന്തപുരം ഡിഎഫ്ഒ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. പദ്ധതി പരിസ്ഥിതിയ്ക്ക് കോട്ടമുണ്ടാക്കുമെന്നും
വന്യജീവികളെ ബാധിക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ട്‍. ഇതേ തുടര്‍ന്നാണ് നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി രംഗത്തെത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :