ആരെയാണ് നിങ്ങൾ തോൽപ്പിക്കാൻ നോക്കുന്നത്? - ആരാധകനോട് ടൊവിനോ

ഞായര്‍, 24 ഡിസം‌ബര്‍ 2017 (13:26 IST)

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്ത വിഷയം പാർവതിയാണ്. കസബയെന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് തുറന്ന് പറഞ്ഞ പാർവതിയെ വിമർശിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. 
 
ലോകത്തെ ഈ വിഷത്തില്‍ ഒരു ബന്ധവും ഇല്ലാത്തവര്‍ പോലും ഈ വിഷയത്തില്‍ ബലിയാട് ആകുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രമാണ് അതിനുദാഹരണം. ചിത്രം കാണാൻ ആഗ്രഹമുണ്ടെന്നും പക്ഷേ ഫെമിനിച്ചികളെ ഓർക്കുമ്പോൾ വേണ്ടെന്ന് വെയ്ക്കുകയാണെന്നും പറഞ്ഞ് ഒരു ആരാധകൻ കമന്റ് ഇട്ടിരുന്നു. ഇതിനു ടൊവിനോ നൽകിയ മറുപടി വൈറലാകുന്നു.
 
'എന്നിട്ട് ? ആരെയാണ് നിങ്ങൾ തോൽപ്പിക്കാൻ നോക്കുന്നത് ? എന്നെയോ ? ഈ സിനിമയെയോ ? മലയാള സിനിമയെയോ ? ഇതിൽ ജോലി ചെയ്ത നിങ്ങൾ ഇ പറഞ്ഞ സംഭവങ്ങളുമായി യാതൊരു രീതിയിലും ബന്ധപ്പെട്ടിട്ടില്ലാത്ത എന്നെപ്പോലെയുള്ള നൂറ് കണക്കിന് ആളുകളെയോ ? നിങ്ങൾ ആരുടെ പേരിലാണോ ഇതു ചെയ്യുന്നത് അവർക്കു പോലും സങ്കടം ആയിരിക്കും നിങ്ങൾ ഇങ്ങനെ ഒരു സിനിമയോട് ചെയ്യുന്നു എന്നറിഞ്ഞാൽ ! ഏതായാലും എല്ലാവര്ക്കും നന്മയും സന്തോഷവും മാത്രം ഉണ്ടാവട്ടെ !' - ഇതായിരുന്നു ടൊവിനോയുടെ കമന്റ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

നിങ്ങളെ പിന്നെ പൂവിട്ട് പൂജിക്കണോ? - അജുവിനോട് ഷാജി പാപ്പന്റെ ആരാധകൻ ചോദിച്ച മറുപടി വൈറലാകുന്നു

മലയാള സിനിമയിൽ ഇപ്പോൾ ഇറങ്ങുന്ന മിക്ക സിനിമകളും അജു വർഗീസ് ഉണ്ടാകും. ഈ വർഷം 30 ലധികം ...

news

‘നയന്‍‌താര’യെ പ്രണയിച്ച കുപ്രസിദ്ധ റൌഡി വലയിലായി!

സിനിമാക്കഥയെ വെല്ലുന്ന കഥയാണ്. ബീഹാറിലെ ഒരു കുപ്രസിദ്ധ റൌഡിയെ സ്മാര്‍ട്ടായ ഒരു പൊലീസ് ...

news

പാപ്പൻ സ്റ്റൈലിൽ മുണ്ട് മടക്കി കുത്തി പെൺകുട്ടിക‌ളും! തിയേറ്റർ പൂരപ്പറമ്പാക്കി പാപ്പന്റെ പിള്ളേര്!

ഷാജി പാപ്പനും പിള്ളേരും തിയേറ്ററുകളിൽ നിറഞ്ഞാടുകയാണ്. ആദ്യഭാഗം പരാജയമായിരുന്നുവെങ്കിലും ...

news

പ്രിയപ്പെട്ട 'ആട്' ആരാധകരുടെ ശ്രദ്ധയ്ക്ക്...

മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആട് 2 റിലീസ് ആയി രണ്ടാം ദിനം തന്നെ സിനിമയുടെ പ്രധാനപ്പെട്ട ...

Widgets Magazine