തിരുമലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം

തിരുവനന്തപുരം​| VISHNU.NL| Last Modified തിങ്കള്‍, 12 മെയ് 2014 (16:10 IST)
തിരുമലയില്‍​ ബിജെപി​-​കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം.

അഞ്ച് ബിജെപിക്കാര്‍ക്കും​രണ്ടു​കോണ്‍ഗ്രസ്​പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്.​ വെട്ടേറ്റ​ഒരു​ബിജെപി​പ്രവര്‍ത്തകന്‍ തിരുമല​സ്വദേശി​രാഹുലിന്റെ ​(24​)​ നില ഗുരുതരമാണ്.​ ഇയാളെ മെഡിക്കല്‍​കോളേജ് ആശുപത്രിയില്‍​പ്രവേശിപ്പിച്ചു.​ ​

ഇന്നലെ​രാത്രി​ഏഴു​മണിയോടെ തിരുമല​വിജയ മോഹിനി​മില്ലിന് സമീപമാണ് സംഘര്‍ഷ​മുണ്ടായത്. കഴിഞ്ഞ​ആഴ്ച​കോവളത്ത് മദ്യലഹരിയില്‍ യുവാക്കള്‍ തമ്മില്‍ നടന്ന വാക്കേറ്റം രാഷ്ട്രീയ സംഘര്‍ഷത്തിന് വഴിമാറുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :