aparna|
Last Modified തിങ്കള്‍, 4 ഡിസംബര്‍ 2017 (10:57 IST)
ഓഖി ചുഴലിക്കാറ്റ് തലസ്ഥാനത്ത് നാശം വിതച്ചപ്പോൾ നിരവധി ആളുകൾക്കാണ് ഉറ്റവരെ നഷ്ടപ്പെട്ടത്. ദുരിതപ്രദേശങ്ങളിൽപ്പെട്ടവരെ കാണാന്‍ പോകാത്ത മുഖ്യമന്ത്രിയെ വിമര്‍ശിച്ച മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍ രംഗത്ത്.
വീടുകള്‍ കയറി ആളുകളെ നേരില്‍ കണ്ടു വൈകാരികമായി ആശ്വസിപ്പിച്ച് ഫോട്ടോ പത്രത്തില്‍ ഒന്നാം പേജില്‍ വരുത്തുന്ന ഉമ്മന്‍ചാണ്ടി മോഡല്‍ ഉത്തരവാദിത്തമല്ല മുഖ്യമന്ത്രി ചെയ്തത്. ഓഫീസില്‍ ഇരുന്ന് സ്ഥിതിഗതികള്‍ സമയാസമയം നിയന്ത്രിക്കുന്ന ഒരു ഓപ്പറേഷന് ഹെഡിന്റെ പണിയാണ് മുഖ്യമന്ത്രി നടത്തേണ്ടതെന്നും അത് അദ്ദേഹം കൃത്യമായി നിർവഹിച്ചുവെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു.
മനോരമയും മാതൃഭൂമിയുമാണ് സത്യത്തില്‍ കേരളം ഭരിക്കുന്നത്. ഉമ്മന്‍ചാണ്ടി മോഡല്‍ വൈകാരിക ഷോ ആണ് അവര്‍ക്ക് വേണ്ടതെന്ന് ഫേസ്ബുക്കിലിട്ട കുറിപ്പില്‍ മാധ്യമങ്ങളെ പരിഹസിച്ച് കൊണ്ട് ഹരീഷ് പറഞ്ഞു.