aparna|
Last Modified വെള്ളി, 10 നവംബര്‍ 2017 (08:39 IST)
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന
സോളാർ കമ്മീഷൻ റിപ്പോർട്ടാണ് ഇന്നലെ സർക്കാർ പുറത്തുവിട്ടത്. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ തനി നിറം പുറത്തായതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സോളാർ കമ്മീഷന്റെ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണിത്.
പ്രതികളാവാന്‍ പോകുന്നവരെ യുഡിഎഫ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും കോടിയേരി പറയുന്നു. വിഷയത്തിൽ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കണം. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും പ്രതികരിക്കണം. വി.എം സുധീരന്‍ പറഞ്ഞതിന്റെ പൊരുൾ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു.
സോളാർ കമ്മീഷൻ റിപ്പോര്‍ട്ടില്‍ ഉള്ളത് ഗുരുതര ആരോപണങ്ങളാണെന്നും ഇതിനെ അതീവ ഗൗരവത്തോടെ തന്നെ കാണുന്നുവെന്നും ആയിരുന്നു കോൺഗ്രസ് നേതാവ്
വി എം സുധീരൻ ഇന്നലെ വ്യക്തമാക്കിയത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയമിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്ന വാദഗതി ബാലിശമാണ്. കമ്മീഷന്‍ എല്ലാ തെളിവും ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഇപ്പോള്‍ തങ്ങളുടെ മുഖം വികൃതമായപ്പോള്‍ കണ്ണാടി തല്ലിപ്പൊട്ടിക്കുകയാണ് യുഡിഎഫ് നേതാക്കള്‍ ചെയ്യുന്നതെന്നും കോടിയേരി പരിഹസിച്ചു.