ത്രീ, ടൂ സ്‌റ്റാര്‍ ബാറുകള്‍ക്ക് പൂട്ട് വീണു തുടങ്ങി

തിരുവനന്തപുരം| Last Modified വെള്ളി, 31 ഒക്‌ടോബര്‍ 2014 (08:41 IST)
ഹൈക്കോടതി വിധിക്ക്‌ പിന്നാലെ കോടതി വിധി നടപ്പാക്കിക്കൊണ്ട്‌ സംസ്‌ഥാനത്തെ ത്രീ, ടൂ സ്‌റ്റാര്‍ ബാറുകള്‍ക്ക്‌ പൂട്ട് വീണു തുടങ്ങി. ഇന്നു രാവിലെ മുതല്‍ ബാറുകള്‍ സീല്‍ ചെയ്യുന്ന നടപടികള്‍ എക്‌സൈസ്‌ ഇന്‍സ്‌പക്‌ടര്‍മാരുടെ നേതൃത്വത്തില്‍ തുടങ്ങി. ഇന്നു മുതല്‍ ബാറുകള്‍ തുറക്കരുതെന്ന്‌ രാത്രി വൈകി എക്‌സൈസ്‌ വകുപ്പ്‌ ലൈസന്‍സികള്‍ക്ക്‌ നിര്‍ദേശം നല്‍കിയിരുന്നു. സംസ്‌ഥാനത്തെ 251 ബാറുകളാണ്‌ പൂട്ടുന്നത്‌. അതിനിടയില്‍ ഹൈക്കോടതി വിധിക്കെതിരേ ബാറുടമകള്‍ ഇന്ന്‌ റിവ്യൂഹര്‍ജി നല്‍കും.

എക്‌സൈസ്‌മന്ത്രിയുടെ നിര്‍ദേശപ്രകാരം ഇന്ന്‌ രാവിലെ ആറ് മണി മുതല്‍ എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ ബാറുകള്‍ സീല്‍ ചെയ്‌തു തുടങ്ങി. സീല്‍ ചെയ്യുന്ന നടപടികള്‍ മാത്രമാണ്‌ ഇപ്പോള്‍ പുരോഗമിക്കുന്നത്‌. മദ്യത്തിന്റെ കണക്ക്‌ പിന്നാലെ എടുക്കും. തിരുവനന്തപുരത്താണ്‌ ജോലികള്‍ തുടങ്ങിയത്‌.

കേസില്‍ ബാറുടമകള്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്നലെ ഹൈക്കോടതി ഫോര്‍സ്‌റ്റാര്‍ ബാറുകള്‍ക്കും ഹെറിറ്റേജ്‌ ബാറുകള്‍ക്കും മാത്രമായിരുന്നു അനുമതി നല്‍കിയത്‌. വിധി വന്നതോടെ സംസ്‌ഥാനത്ത്‌ പ്രവര്‍ത്തിക്കുന്ന ബാറുകളുടെ എണ്ണം 62 ആയി ചുരുങ്ങിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :