ഫൈവ്സ്റ്റാര്‍ ബാര്‍: ലൈസന്‍സ് നടപടികള്‍ അഴിച്ചു പണിയും

  ഫൈവ്സ്റ്റാര്‍ ബാര്‍ , മുന്‍സിപ്പാലിറ്റി , എക്സൈസ് , നിയമ ഭേദഗതി
തിരുവനന്തപുരം| jibin| Last Modified ശനി, 25 ഒക്‌ടോബര്‍ 2014 (13:35 IST)
പഞ്ചായത്തിരാജ്, മുന്‍സിപ്പാലിറ്റി നിയമങ്ങള്‍ ഭേദഗതി ചെയ്തു കൊണ്ട് ഫൈവ്സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന നടപടികള്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി.

ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമാണ്. ഈ അധികാരം ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് എക്സൈസ് വകുപ്പിന്റെ കണ്ടെത്തലാണ് ഫൈവ്സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ നീക്കം നടത്താന്‍ കാരണമായത്. ഈ നിര്‍ദേശങ്ങള്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് ഉടന്‍ നല്‍കും.

നിലവില്‍ ബാറുകള്‍ തുടങ്ങുന്നതിന് അതാതു സ്ഥലത്തെ പഞ്ചായത്ത് മുന്‍സിപ്പാലിറ്റി സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നതിനാണ് നീക്കം നടക്കുന്നത്. സംസ്ഥാനത്തെ പുതിയ മദ്യനയ പ്രകാരം എല്ലാ ബാറുകളും ബവ്റിജസ് ഔട്ട് ലെറ്റുകളും പൂട്ടുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഫൈവ്സ്റ്റാര്‍ ബാറുകള്‍ പൂട്ടാന്‍ കഴിയുമായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ഇവയ്ക്ക് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന ശക്തമാക്കിയത്.

എന്നാല്‍ ബാറുകള്‍ പൂട്ടുന്നതില്‍ ഇതുവരെ തീരുമാനമാകാത്തതിനാല്‍ പുതിയ ബാറുകള്‍ക്കുള്ള ലൈസന്‍സ് നല്‍കാന്‍ സ്ഥാനപനങ്ങള്‍ തയാറാകുന്നില്ല. അതാണ് വ്യവസ്ഥ ഒഴിവാക്കുന്നതിലേക്ക് എക്സൈസ് വകുപ്പിനെ എത്തിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :