വിധിയെ സ്വാഗതം ചെയ്ത് സുധീരനും ഉമ്മന്‍ചാണ്ടിയും; തൃപ്തനാകാതെ ടിഎന്‍ പ്രതാപന്‍

 ഹൈക്കൊടതി , മദ്യ നയം , ഉമ്മന്‍ചാണ്ടി , ടിഎന്‍ പ്രതാപന്‍ , ബാര്‍ കേസ്
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 30 ഒക്‌ടോബര്‍ 2014 (14:54 IST)
സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയത്തിന് ഹൈക്കൊടതി ഭാഗികമായി അംഗീകാരം നല്‍കിയ വിധിയെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനും. അതേസമയം വിധിയില്‍ തൃപതനല്ലെന്ന് ടിഎന്‍ പ്രതാപന്‍ എംഎല്‍എ വ്യക്തമാക്കി.

കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും, സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിന്‍റെ അംഗീകരമാണ് വിധിയെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. അതേസമയം ഹൈക്കോടതിയുടെ വിധി ജനങ്ങളുടെ താത്പര്യം പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ വ്യക്തമാക്കി.
മദ്യനയം സുപ്രധാനഘട്ടം പിന്നിട്ടതായും അദ്ദേഹം പറഞ്ഞു.

വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്നും. വിധി സ്വാഗതം ചെയ്യുന്നുവെന്നും. വിധിയില്‍ കൂടുതല്‍ പഠനം നടത്തിയ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും എക്‍സൈസ് മന്ത്രി കെ ബാബു വ്യക്തമാക്കിയപ്പോള്‍ വിധിയില്‍ പൂര്‍ണ തൃപ്തനല്ലെന്ന് ടിഎന്‍ പ്രതാപന്‍ എംഎല്‍എ വ്യക്തമാക്കി. എന്നാല്‍ മദ്യ നയത്തിന് ഹൈക്കൊടതി ഭാഗികമായി അംഗീകാരം നല്‍കിയ വിധിയെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.



ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാമെന്നാണ് ഹൈക്കൊടതി വിധിച്ചിരിക്കുന്നത്. എന്നാല്‍ ടു സ്റ്റാര്‍ ത്രീ സ്റ്റാര്‍ ബാറുകള്‍ അടച്ചു പൂട്ടണമെന്നും ഹൈക്കോടതി വിധിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :