സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും പ്രത്യേക ഉത്സവബത്തയും

തിരുവനന്തപുരം| Last Modified ബുധന്‍, 12 ഓഗസ്റ്റ് 2015 (19:59 IST)
സംസ്ഥാന ജീവനക്കാര്‍ക്കും എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ് ജീവനക്കാര്‍ക്കും മറ്റു വിഭാഗത്തിലുള്ള ജീവനക്കാര്‍ക്കും ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച് ഉത്തരവായി. 3500 രൂപ നിരക്കിലാണ് ബോണസ് അനുവദിച്ചിട്ടുള്ളത്. 18870 രൂപയോ അതില്‍ കുറവോ ആകെ വേതനം പറ്റുന്നവര്‍ക്കാണ് ബോണസിനര്‍ഹത.


ബോണസിന് അര്‍ഹരല്ലാത്ത ജീവനക്കാര്‍ക്ക് 2200 രൂപ നിരക്കില്‍ പ്രത്യേക ഉത്സവബത്ത നല്‍കും. പോളിനേഷന്‍ വര്‍ക്കര്‍മാര്‍, ക്യാറ്റിങ് ഇംപ്രൂവ്‌മെന്റ് അസിസ്റ്റന്റുമാര്‍, ലൈഫ് ഗാര്‍ഡുകള്‍, പാര്‍ട്ട്‌ടൈം കണ്ടിജന്റ് ജീവനക്കാര്‍, എസ്.സി.പ്രമോട്ടര്‍മാര്‍, ദിവസവേതനക്കാര്‍, ഹോം ഗാര്‍ഡുകള്‍, എച്ച്.ആര്‍.വര്‍ക്കര്‍മാര്‍ ഗസ്റ്റ് 200 മണിക്കൂര്‍ ജോലി ചെയ്തിട്ടുള്ള ലക്ചറര്‍മാര്‍, ഇന്‍സ്ട്രക്ടര്‍മാര്‍ എന്നിവര്‍ക്ക് 910 രൂപ നിരക്കില്‍ പ്രത്യേക ഉത്സവബത്ത അനുവദിക്കും.

ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി, ബാലവാടി അദ്ധ്യാപകര്‍, ഹെര്‍പ്പര്‍മാര്‍, ആയമാര്‍, പ്രവര്‍ത്തകര്‍ ബഡ്‌സ് സ്‌കൂള്‍ അദ്ധ്യാപകര്‍, പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍ എന്നിവര്‍ക്ക് 900 രൂപ നിരക്കില്‍ പ്രത്യേക ഉത്സവബത്ത ലഭിക്കും. ഏക അദ്ധ്യാപക വിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍, ആയമാര്‍, പി.ടി.എ നടത്തുന്ന പ്രീ പ്രൈമറി വിഭാഗത്തിലെ പാചകക്കാര്‍ എന്നിവര്‍ക്ക് 1000 രൂപ നിരക്കിലും സ്‌കൂള്‍ കൗണ്‍സലര്‍മാര്‍ക്ക് 840 രൂപ ക്രമത്തിലും എം.എല്‍.എ.മാരുടെ അഡീഷണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് 800 രൂപ നിരക്കിലും പ്രേരക്മാര്‍, അസിസ്റ്റന്റ് പ്രേരക്മാര്‍ എന്നിവര്‍ക്ക് 700 രൂപ നിരക്കിലും ഉത്സവബത്ത ലഭിക്കും.

ബോണസ്/ഉത്സവബത്തയ്ക്ക് അര്‍ഹതയില്ലാത്ത സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 670 രൂപ നിരക്കില്‍ നല്‍കും. പ്രോ റേറ്റാ പെന്‍ഷന്‍കാര്‍/പ്രോ റേറ്റാ കുടുംബ പെന്‍ഷന്‍കാര്‍ക്ക് എന്നിവര്‍ക്ക് 600 രൂപാ നിരക്കിലും കുടുംബ പെന്‍ഷന്‍കാര്‍/എക്‌സ്‌ഗ്രേഷ്യാ പെന്‍ഷന്‍കാര്‍ /പാര്‍ട്ട്‌ടൈം കണ്ടിജന്റ് പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് 550 രൂപാ നിരക്കിലും പ്രത്യേക ഉത്സവബത്ത നല്‍കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :