ജേക്കബ് തോമസ് മാപ്പർഹിക്കുന്നില്ല, സർക്കാർ കുറ്റപത്രം നൽകി

ജേക്കബ് തോമസിനെതിരെ സർക്കാർ

aparna| Last Modified തിങ്കള്‍, 5 ഫെബ്രുവരി 2018 (08:49 IST)
സംസ്ഥാനത്തെ നിയമവാഴ്ച പൂർണമായും തകർന്നെന്നുള്ള ജേക്കബ് തോമസിന്റെ പ്രസ്താവന മാപ്പർഹിക്കാത്ത കുറ്റമാണെന്ന് സർക്കാർ. ജേക്കബ് തോമസിന് വിശദമായ കുറ്റപത്രവും സര്‍ക്കാര്‍ നല്‍കി. ജേക്കബ് തോമസിന്റെ ഈ പ്രസ്താവന തന്നെയായിഉന്നു അദ്ദേഹത്തിന്റെ സസ്പെൻഷനിലേക്ക് നയിച്ചതും.

ജേക്കബ് തോമസിന്റെ പ്രസ്താവന സർക്കാരിനെക്കുറിച്ച് ജനങ്ങള്‍ക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നായിരുന്നു വിലയിരുത്തൽ. നിയമവാഴ്ച തകര്‍ന്നാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് ഭരണഘടനയുടെ 365-ആം വകുപ്പ്. ഈ സാഹചര്യം കേരളത്തിലുണ്ടെന്നാണ് ജേക്കബ് തോമസിന്റെ പരാമര്‍ശത്തിൽ പരോക്ഷമായിട്ടുള്ളത്.

സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത അഭിപ്രായപ്രകടനമാണിതെന്നും സര്‍ക്കാരിനുവേണ്ടി ചീഫ് സെക്രട്ടറി പോൾ ആന്റണി നൽകിയ കുറ്റപത്രത്തിൽ പറയുന്നു. സസ്‌പെന്‍ഷനില്‍ കഴിയുന്ന ജേക്കബ് തോമസിനെതിരേ കടുത്ത നടപടികളുണ്ടാകുമെന്ന സൂചന നല്‍കുന്നതാണ് കുറ്റപത്രം

അതേസമയം, അഴിമതിക്കെതിരേ ശബ്ദമുയര്‍ത്തുന്നവരെ മൗനിയാക്കാന്‍ ലോകത്തെമ്പാടും ശ്രമമുണ്ട്. എന്നാല്‍, മൗനിയാകാന്‍ തനിക്ക് മനസില്ലെന്നായിരുന്നു ജേക്കബ് തോമസ് സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട് അന്ന് മാധ്യമങ്ങളോട് പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :