കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷ് ബോംബുമായി പിടിയില്‍

ഗുണ്ടാത്തലവന്‍ അറസ്റ്റില്‍

കഴക്കൂട്ടം| Last Modified വ്യാഴം, 12 ജനുവരി 2017 (14:03 IST)
വധശ്രമക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷിനെ കഴിഞ്ഞ ദിവസം സ്ഫോടകവസ്തുക്കളും മാരകായുധങ്ങളുമായി പൊലീസ് പിടികൂടി. കണ്ണമ്മൂല തോട്ടുവരമ്പത്തു വീട്ടില്‍ രാജേഷ് എന്ന പുത്തന്‍പാലം രാജേഷ് പള്ളിത്തുറ(40) വച്ച് തുമ്പ പൊലീസിന്‍റെ പിടിയിലാണ് അകപ്പെട്ടത്.

രാജേഷ് സഞ്ചരിച്ച ലാന്‍സര്‍ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു മാസം മുമ്പാണ് രാജേഷ് ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റിലായി കരുതല്‍ തടങ്കലില്‍ നിന്ന് പുറത്തിറങ്ങിയത്. തുമ്പ, കഴക്കൂട്ടം പ്രദേശങ്ങളില്‍ അക്രമങ്ങള്‍ നടത്താനായിരുന്നു രാജേഷ് കാറില്‍ പോയതെന്നാണു പൊലീസ് പറയുന്നത്.

രാജേഷിനൊപ്പം പള്ളിത്തുറ സ്വദേശി സന്തോഷും ഉണ്ടായിരുന്നെങ്കിലും പൊലീസിനെ കണ്ട് സന്തോഷ് ഓടി രക്ഷപ്പെട്ടു.
സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന്‍റെ നേതൃത്വത്തില്‍ തുമ്പ പൊലീസാണ് രാജേഷിനെ പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :