പത്താം ക്ലാസുകാരി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടു; എംഎല്‍എയുടെ ഹോസ്‌റ്റലിലെ വീഡിയോ പുറത്ത്

പാട്‌ന, ബുധന്‍, 11 ജനുവരി 2017 (19:57 IST)

Widgets Magazine
  MLA Lalan Paswan , Bihar , BJP , rape death , rape , police , arrest , എം എല്‍ എ , ബിജെപി , രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി , ലല്ലന്‍ പസ്വാന്‍ , ഹോസ്‌റ്റലിലെ വീഡിയോ , പത്താം ക്ലാസുകാരി ബലാല്‍സംഗത്തിനിരയായി

പത്താം ക്ലാസുകാരി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഹോസ്‌റ്റലില്‍ കയറി എംഎല്‍എ നടത്തിയ ചോദ്യം ചെയ്യല്‍ പുറത്ത്. ബിജെപി സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി എംഎല്‍എ ലല്ലന്‍ പസ്വാനാണ് ഹോസ്‌റ്റലില്‍ എത്തി പെണ്‍കുട്ടികളെ പൊലീസ് മുറയില്‍ ചോദ്യം ചെയ്‌തത്.

പൊലീസിന്റെയും അധ്യാപകരുടെയും സാന്നിധ്യത്തില്‍ എംഎല്‍എ നടത്തുന്ന ചോദ്യം ചെയ്യലിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം കൂടുതല്‍ വിവാദമായത്. ബലാത്സംഗം നടന്നുവെന്ന് എങ്ങനെയാണ് നിങ്ങള്‍ ഉറപ്പിച്ചത്, എവിടെയാണ് രക്‍തം കണ്ടത്, ഒരു അക്രമി നിങ്ങളുടെ മുറിയിലേക്ക് വന്നാല്‍ എന്തു ചെയ്യും ? - എന്നീ തരത്തിലുള്ള ചോദ്യങ്ങളാണ് എംഎല്‍എ വിദ്യാര്‍ഥിനികളോട് ചോദിച്ചത്.

എം എല്‍ എയുടെ ചോദ്യത്തില്‍ പെണ്‍കുട്ടികള്‍ അതൃപ്‌തി പ്രകടിപ്പിക്കുന്ന്ത് വീഡിയോയില്‍ വ്യക്തമാകുന്നുണ്ട്. നിങ്ങള്‍ ശരിയായ ഉത്തരം തന്നാല്‍ അക്രമിയെ ഉടന്‍ പിടികൂടാമെന്ന് പറഞ്ഞ എം എല്‍ എ കുട്ടികളെ നന്നായി ചോദ്യം ചെയ്‌താല്‍ എല്ലാം വെളിച്ചെത്തു വരുമെന്ന് പൊലീസിനോടും പറയുന്നുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയാണ് ബീഹാറിലെ വൈശാലിയിലെ സര്‍ക്കാര്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി  ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടനിലയില്‍ കണ്ടത്. ഇതു സംബന്ധിച്ച് ചോദ്യം ചെയ്യാനാണ് എംഎല്‍എ ലല്ലന്‍ പസ്വാന്‍ ഹോസ്‌റ്റലില്‍ എത്തിയത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

എന്റെ ജീവിതവും സ്വപ്‌നവും നഷ്‌ടമായെന്ന് ജിഷ്‌ണുവിന്റെ ആത്മഹത്യാക്കുറിപ്പ്; അന്വേഷണ ഉദ്യോഗസ്‌ഥനെ മാറ്റി

പാമ്പാടി നെഹ്റു എഞ്ചിനിയറിങ് കോളജിലെ വിദ്യാർഥി ജിഷ്‌ണു പ്രണോയുടെതെന്ന് കരുതുന്ന ...

news

നെറ്റില്‍ താരമായി ഡല്‍ഹി മെട്രോ; പക്ഷേ, യാത്രക്കാരുടെ ചീത്ത കേള്‍ക്കാനാണെന്നു മാത്രം; കാരണമറിഞ്ഞാല്‍ അമ്പരന്നു പോകും

ബുധനാഴ്ച വൈകുന്നേരത്തോടെ ഇന്റര്‍നെറ്റില്‍ താരമായി ഡല്‍ഹി മെട്രോ. ഡി എം ആര്‍ സി (ഡല്‍ഹി ...

news

രേഖകളുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ കഴിയില്ല; തെളിവുകള്‍ വേണമെന്ന് സുപ്രീംകോടതി

ചില രേഖകള്‍ കൊണ്ടുമാത്രം പ്രധാനമന്ത്രിക്ക് എതിരെ അന്വേഷണത്തിന് ഉത്തരവിടാന്‍ കഴിയില്ലെന്ന് ...

news

പഞ്ചാബില്‍ ബിജെപിയുടെ സ്ഥാനം എവിടെ ?; കെജ്‌രിവാളിന്റെ ആയുധം ഇതോ ?

ഡല്‍ഹിയിലെ മികച്ച വിജയത്തിന് പിന്നാലെ ആം ആദ്‌മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ...

Widgets Magazine