കൊലക്കേസ് കുറ്റപത്രം വൈകിച്ചു; സി ഐയ്ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം, വ്യാഴം, 12 ജനുവരി 2017 (13:59 IST)

Widgets Magazine

കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനു വൈകിയതിന്‍റെ പേരില്‍ സി.ഐ ക്ക് സസ്പെന്‍ഷന്‍ ലഭിച്ചു. യുവാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പ്രതികളായ നാലു പേര്‍ക്ക് ജാമ്യം ലഭിച്ചു എന്ന കുറ്റം ചുമത്തിയാണ് പേട്ട സി.ഐ എസ്.വൈ.സുരേഷിനെ സസ്പെന്‍ഡ് ചെയ്തത്. 
 
കഴിഞ്ഞ ഒക്ടോബര്‍ ഏഴാം തീയതി രാത്രി പുത്തന്‍പാലം കോളനിയില്‍ വിഷ്ണു എന്ന 19 കാരനെ മാതാവിന്‍റെ മുന്നിലിട്ട് ഗുണ്ടാ സംഘം വെട്ടിയും കുത്തിയും കൊലപ്പെടുത്തി. മാതാവിനെയും ബന്ധുവായ സ്ത്രീയേയും ഇവര്‍ വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു.
 
തലസ്ഥാന നഗരിയിലെ കുപ്രസിദ്ധരായ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ഇതിനു കാരണം.  ഈ കേസില്‍ സി.ഐ കുറ്റപത്രം സമര്‍പ്പിക്കാന്‍ അലം‍ഭാവം കാണിച്ചു എന്ന് ഐ.ജി. മനോജ് എബ്രഹാമാണ് കണ്ടെത്തിയിരിക്കുന്നത്. സി.ഐ സുരേഷിനെ സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് പൂന്തുറ സി.ഐ മനോജ് കുമാറിനു പേട്ട സി.ഐ യുടെ ചുമതല നല്‍കിയിട്ടുണ്ടെന്ന് അധികാരികള്‍ വെളിപ്പെടുത്തി.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സസ്പെന്‍ഷന്‍ കൊലക്കേസ് പൊലീസ് കോടതി Court തിരുവനന്തപുരം Thiruvananthapuram Suspension Murdercase Police

Widgets Magazine

വാര്‍ത്ത

news

കോളേജ് അധികൃതർക്കെതിര കൊലക്കുറ്റത്തിന് കേസെടുക്കണം; ജിഷ്ണുവിന്റെ മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി

ജിഷ്ണു പ്രണോയ്‌യുടെ മരണത്തിൽ പ്രതിഷേധിച്ച് കോളെജിനെതിരെ ശബ്ദമുയർത്തിയ ...

news

പ്രധാനമന്ത്രിക്ക് ശരിക്കും ബിരുദമുണ്ടോ എന്ന് അന്വേഷിച്ചു; അപ്പോള്‍ തന്നെ ചുമതലയില്‍ നിന്ന് നീക്കി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബിരുദത്തെക്കുറിച്ച് വിവരങ്ങള്‍ ആവശ്യപ്പെട്ട വിവരരാവകാശ ...

news

പോള്‍ ആന്‍റണിയില്‍ പൂര്‍ണതൃപ്തി, വ്യവസായ സെക്രട്ടറിയായി തുടരും: മന്ത്രി മൊയ്തീന്‍

ബന്ധുനിയമന വിവാദത്തില്‍ പ്രതിപ്പട്ടികയിലുള്ള വ്യവസായവകുപ്പ് സെക്രട്ടറി പോള്‍ ആന്‍റണിയുടെ ...

news

മെഡിക്കൽ കോളേജിൽ വ്യാജ രോഗിയായി കിടന്നാൽ അറ്റൻഡൻസും ബിരിയാണിയും! നെഹ്റു കോളേജിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി വിദ്യാർത്ഥികൾ

നെഹ്റു ഗ്രൂപ്പിന് കീഴിലുള്ള വാണിയംകുളത്തെ മെഡിക്കൽ കോളേജിൽ അധികൃതർ പരിശോധനയ്ക്കെത്തുമ്പോൾ ...

Widgets Magazine