കൊലപാതകത്തില്‍ സംഘപരിവാറിന് പങ്കോ ?; ഗൗരി ലങ്കേഷ് മാവോയിസ്റ്റ് അനുകൂല എഴുത്തുകാരിയെന്ന് കെ സുരേന്ദ്രൻ

കൊലപാതകത്തില്‍ സംഘപരിവാറിന് പങ്കോ ?; ഗൗരി ലങ്കേഷ് മാവോയിസ്റ്റ് അനുകൂല എഴുത്തുകാരിയെന്ന് കെ സുരേന്ദ്രൻ

  K Surendran , Gauri Lankesh , RSS , BJP , police , കെ സുരേന്ദ്രൻ , ഗൗരി ലങ്കേഷ് , ബിജെപി , സംഘപരിവാര്‍
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (08:06 IST)
പ്രമുഖ മാദ്ധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തിൽ മാധ്യമങ്ങള്‍ക്കെതിരെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി രംഗത്ത്.

സംഭവത്തിൽ കോൺഗ്രസും ഇടതുപക്ഷവും അവർക്കുവേണ്ടി പേനയുന്തുന്ന കൂലി മാദ്ധ്യമങ്ങളും വ്യാജ പ്രചാരണം നടത്തുകയാണ്. മാവോയിസ്റ്റ് അനുകൂല എഴുത്തുകാരിയുമായിരുന്നു ഗൗരി ലങ്കേഷ്. കൊലപാതകത്തിന് പിന്നില്‍
സംഘപരിവാര്‍ ആണെന്ന് വരുത്തി തീര്‍ക്കാന്‍ ചിലർ ശ്രമിക്കുകയാണെന്നും സുരേന്ദ്രന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

കൽബുർഗി കൊല ചെയ്യപ്പെട്ടിട്ട് രണ്ടുവർഷം കഴിഞ്ഞു. കർണ്ണാടക ഭരിക്കുന്ന കോൺഗ്രസ്സ് സർക്കാർ ഈ നിമിഷം വരെ ഒരു പ്രതിയേയും പിടിച്ചിട്ടില്ല. ജനതാദൾ എം. എൽ. എയുടെ ചോദ്യത്തിനു മറുപടിയായി കർണ്ണാടക ആഭ്യന്തരമന്ത്രി ജോർജ്ജ്( അന്നത്തെ) പറഞ്ഞത് ഈ സംഭവത്തിൽ സംഘപരിവാറിനെ കുററപ്പെടുത്താൻ തക്ക തെളിവുകളൊന്നും സർക്കാരിനു ലഭിച്ചിട്ടില്ലെന്നാണ്.

ഒരു വിഭാഗം മാധ്യമങ്ങളും ഇടതുപക്ഷവും ഇടതടവില്ലാതെ ഇന്നും സംഘപരിവാറിനുമേൽ കുററം ആരോപിക്കുന്നു. ഗോവിന്ദ് പൻസാരെയുടേയും നരേന്ദ്രദാബോൾക്കറുടെയും കാര്യത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. രണ്ടു കേസ്സിലും ഹിന്ദുത്വശക്തികൾ നിരന്തരം പഴികേൾക്കുന്നുണ്ടെങ്കിലും അന്വേഷണസംഘങ്ങൾ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. തമിഴ് നാട്ടിൽ പെരുമാൾമുരുകൻ എഴുത്തു നിർത്തി എന്നാണ് പറയുന്നത്. ഹിന്ദുത്വ ഭീഷണിയാണത്രേ കാരണം. എന്നാൽ മുരുകൻറെ ഗ്രാമത്തിൽ സംഘപരിവാർ മരുന്നിൽ ചേർക്കാൻ പോലുമില്ല. ഒരു കേസ്സും അതിൻറെ പേരിൽ സംഘപരിവാറിനെതിരെയൊട്ടില്ലതാനും.

ഇന്ന് വൈകീട്ട് ലങ്കേഷ് പത്രികയുടെ എഡിറററും കോളമിസ്ടുമായ ഗൗരി ലങ്കേഷ് ബാംഗ്ളൂരിലെ സ്വവസതിയിൽ വെടിയേററു മരിച്ചു. നിർഭാഗ്യകരമായ ഈ സംഭവത്തിലും സംഘപരിവാറിനെ പ്രതിക്കൂട്ടിലാക്കിയുള്ള പ്രചാരണം തുടങ്ങിക്കഴിഞ്ഞു. പ്രഹ്ളാദ് ജോഷി ഉൾപ്പെടെയുള്ള രണ്ടു ബി. ജെ. പി നേതാക്കൾക്കെതിരെയുള്ള അപകീർത്തിക്കേസ്സിൽ കോടതി അവർക്കു ശിക്ഷ നൽകിയ സംഭവമാണ് ഈ പ്രചാരണത്തിനു ആധാരമായി ഇക്കൂട്ടർ പറയുന്നത്.

വ്യാജവാർത്ത ചമച്ചതിനു നിയമത്തിൻറെ മാർഗ്ഗമാണ് ബി. ജെ. പി നേതാക്കൾ തേടിയത്. അവരുടെ മുഖ്യശത്രു സിദ്ധരാമയ്യയും കോണഗ്രസ്സുമായിരുന്നു. അറിയപ്പെടുന്ന മാവോയിസ്ട് അനുകൂല എഴുത്തുകാരിയുമായിരുന്നു അവർ. മുത്തലാക്കിനെതിരെ ശക്തമായ നിലപാടും അവർ സ്വീകരിച്ചിരുന്നു. ശത്രുക്കൾ ധാരാളം. ഈ സംഭവത്തിനു പിന്നിലെ ഗൂഡാലോചന പുറത്തുവരേണ്ടതാണ്. പ്രത്യേകിച്ചും കർണ്ണാടകയിൽ നിയമസഭാതെരഞ്ഞെടുപ്പ് അടുത്തുവരുന്നു എന്നുള്ളതുകൊണ്ട്. എന്തും ചെയ്യാൻ മടിയില്ലാത്തവരാണ് കോൺഗ്രസ്സും ഇടതുപക്ഷവും അവർക്കുവേണ്ടി പേനയുന്തുന്ന കൂലി മാധ്യമങ്ങളും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :