Widgets Magazine Widgets Magazine

കേരളത്തില്‍ വരുമ്പോള്‍ എനിക്ക് ബീഫ് കറിവെച്ചു തരണം’; കൊല്ലപ്പെടുന്നതിന് മുമ്പ് ഗൗരി ലങ്കേഷ് കുറിച്ച പോസ്‌റ്റ് വൈറലാകുന്നു

ബെംഗളുരു, ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (07:42 IST)

Widgets Magazine
   Gauri Lankesh death , Gauri Lankesh facebook post , Gauri Lankesh , BJP , RSS , ഗൗരി ലങ്കേഷ്  , ഫേസ്‌ബുക്ക് , ബീഫ്
അനുബന്ധ വാര്‍ത്തകള്‍

വ​ർ​ഗീ​യ വാ​ദി​ക​ളു​ടെ തോ​ക്കി​നി​ര​യാകുന്നതിന് മുമ്പ് മലയാളികളുടെ മതേതരത്വത്തെക്കുറിച്ച് ഗൗരി ലങ്കേഷ് എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു.

മലയാളികളുടെ മതനിരപേക്ഷത തന്നെ എന്നും അത്ഭുതപ്പെടുത്താറുണ്ടെന്ന് പറഞ്ഞ ഗൗരി കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്നിരുന്നു. കന്യാസ്ത്രീകള്‍ ഓണപ്പൂക്കളത്തിന് ചുറ്റും തിരുവാതിര കളിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ഗൗരിയുടെ ഫേസ്‌ബുക്ക് പ്രതികരണം.

അടുത്ത തവണ ഓണമാഘോഷിക്കുമ്പോൾ ഞാൻ ദൈവത്തിന്റെ സ്വന്തം നാട്ടിലായിരിക്കും. അന്ന് എനിക്ക് ആരെങ്കിലും ബീഫ് കറി വെച്ചു തരണം. മലയാളി സ്‌നേഹിതര്‍ മതേതരത്വം നിലനിര്‍ത്തണം. കേരളത്തെ രാജ്യം എന്ന് വിളിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും ഗൗരി ലങ്കേഷ് പറഞ്ഞു.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ബം​ഗ​ളു​രു രാ​ജേ​ശ്വ​രി ന​ഗ​റി​ലെ വീ​ട്ടി​ലാ​ണ് ഗൗ​രി ല​ങ്കേ​ഷി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വൈ​കി​ട്ട് 6.30ന് ​ഗൗ​രി​യു​ടെ വീ​ടി​ന്‍റെ കോ​ളിം​ഗ് ബെ​ൽ അ​ടി​ച്ച അ​ക്ര​മി, വാ​തി​ൽ തു​റ​ന്ന ഗൗ​രി​ക്കു നേ​ർ​ക്കു വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ദിലീപ് ഉടന്‍ പുറത്തെത്തും; ചടങ്ങുകള്‍ പൊലീസ് നിരീക്ഷണത്തില്‍ - ഏര്‍പ്പെടുത്തിയിരിക്കുന്നത് ശക്തമായ സുരക്ഷ

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി ജയിലിൽ കഴിയുന്ന ...

news

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷ് വെടിയേറ്റുമരിച്ചു; അജ്ഞാതന്‍ 3 തവണ നിറയൊഴിച്ചതായി റിപ്പോര്‍ട്ട്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷ് വെടിയേറ്റുമരിച്ചു. ബംഗളൂരുവിലെ വീട്ടിലാണ് ഗൌരി ...

news

ദിലീപിന് പിന്തുണയുമായി ഗണേഷിനെ ജയിലിലേക്ക് പറഞ്ഞയച്ചത് സൂപ്പര്‍താരങ്ങളല്ല; അത് മറ്റൊരാളാണ്

സിനിമാ മേഖലയിലുളളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണം. ജയിലിനുളളില്‍ ദിലീപുമായി ...

news

സദ്യയും അടപ്രഥമനും ഒരുക്കിയത് തടവുകാര്‍; ജയിലില്‍ ദിലീപ് ഓണം ആഘോഷിച്ചോ ? - റിപ്പോര്‍ട്ട് പുറത്ത്!

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ റിമാന്‍‌ഡില്‍ കഴിയുന്ന നടന്‍ ...

Widgets Magazine Widgets Magazine