ഫ്രാങ്കോ മുളയ്‌ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും; പൊലീസ് നിലപാട് അറിയിക്കും

കോട്ടയം, വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (08:12 IST)

കന്യാസ്‌ത്രീയുടെ പരാതിയിൽ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിന്‍റെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ പരി​ഗണനയിലിരിക്കെ, അറസ്റ്റ് ചെയ്തത് നിയമലംഘനമാണെന്നാണ് ഫ്രാങ്കോയുടെ വാദം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ നിലപാട് അറിയിക്കും.
 
കന്യാസ്‌ത്രീയ്‌ക്കെതിരെയുള്ള പരാതിയിൽ താൻ നടപടി സ്വീകരിച്ചതുകൊണ്ടുള്ള വൈരാഗ്യമാണ് ഇത്തരത്തിലേക്കൊരു കേസിലേക്ക് വഴിതെളിച്ചതെന്ന് ഫ്രാങ്കോ ഹർജിയിൽ ഉന്നയിക്കുന്നു. കസ്റ്റഡിയില്‍ ഇരിക്കെ തന്റെ വസ്ത്രങ്ങള്‍ അടക്കം നിര്‍ബന്ധപൂര്‍വം വാങ്ങിയ പൊലീസ്, കേസില്‍ കള്ളതെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആരോപിക്കുന്നു.
 
തിങ്കളാഴ്ച ബിഷപ്പിന്റെ ജാമ്യഹര്‍ജി പരി​ഗണിച്ച ഹൈക്കോടതി, പൊലീസിന്റെ നിലപാട് അറിയാനായി ഹര്‍ജി വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. പാല മജിസ്ട്രേറ്റ് കോടതി ബിഷപ്പിന്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പാല സബ് ജയിലിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇപ്പോൾ ഉള്ളത്‍. ഒക്ടോബര്‍ ആറുവരെയാണ് ബിഷപ്പിനെ പാല കോടതി റിമാന്‍ഡ് ചെയ്തത്.
 
അതേസമയം പൊലീസ് ജാമ്യാപേക്ഷയെ എതിര്‍ത്തേക്കും. ബിഷപ്പിന് ജാമ്യം നല്‍കുന്നത് കേസിലെ സ്വാധീനിക്കുന്നതിന് ഇടയാക്കുമെന്ന് പൊലീസ് അറിയിക്കും. ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തില്‍ ബിഷപ്പിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഇതുവരെ ശേഖരിച്ച വിവരങ്ങൾ ഇനി എന്ത് ചെയ്യും? അനധികൃത ഉപയോഗം തടയാൻ എന്താണ് മാർഗ്ഗം? വ്യക്തത തേടി ഹർജിക്കാർ കോടതിയിലേക്ക്

സ്വകാര്യ സ്ഥാപനങ്ങളുമായി ആധാർ വിവരങ്ങൾ പങ്കുവയ്‌ക്കേണ്ടതില്ലെന്ന് വിധിച്ചെങ്കിലും ...

news

ബാലഭാസ്കര്‍ കണ്ണുതുറന്നു, തേജസ്വിനിയുടെ വിയോഗം അറിയിച്ചില്ല

കാറപടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ ...

news

രക്ഷിച്ചവർക്ക് നന്ദി, എന്നിലെ ആ നാവികനാണ് കടലിൽ നിന്ന് കരകയറ്റിയത്; അനുഭവങ്ങൾ പങ്കുവെച്ച് അഭിലാഷ് ടോമി

സാഹസിക പായ്‌വഞ്ചിയോട്ടത്തിനിടെ പരിക്കേറ്റ് നടുക്കടലിൽ അകപ്പെട്ട് പോയ മലയാളി നാവികന്‍ ...

news

'കലക്ടര്‍ ബ്രോ'യ്ക്ക് അപൂർവ്വരോഗം

'കലക്ടര്‍ ബ്രോ'യെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം വിളിക്കുന്ന പ്രശാന്ത് നായര്‍ക്ക് അപൂർവ്വ ...

Widgets Magazine