ഫ്രാങ്കോ മുളക്കൽ ഒക്ടോബർ ആറുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ; താൻ ഉപയോഗിച്ച വസ്ത്രങ്ങൾ പൊലീസ് ബലമായി പിടിച്ചെടുത്തുവെന്ന് ബിഷപ്പ്

Sumeesh| Last Modified തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2018 (13:35 IST)
കന്യാസ്ത്രീയെ പീഡനത്തിരയാക്കിയ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കോടതി റിമാൻഡ് ചെയ്തു, ഒക്ടോബർ ആറു വരെയാണ് പാല മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്. ഫ്രാങ്കോ മുളക്കലിനെ പാലാ സബ് ജെയിലിലേക്കാ‍വും കൊണ്ടുപോവുക.

തന്റെ അനുമതിയില്ലാതെ വസ്ത്രങ്ങൾ പൊലീസ് ബലമായി പിടിച്ചെടുത്തുവേന്ന് കോടതിയെ ബോധിപ്പിച്ചു. ഈ നിലപാട് തെറ്റാണെന്ന് ഫ്രാങ്കോയുടെ അഭിഭാഷകൻ വാദിച്ചെങ്കിലും ക്കോടതി പരാതി ഫയൽ രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. ആരോഗ്യത്തിൽ തനിക്ക് ആശങ്കയുണ്ടെന്നും ബിഷപ്പ് കോടതിയെ അറിയിച്ചു

കഴിഞ്ഞ ദിവസം പീഡനം നടന്നു എന്ന് കന്യാസ്ത്രീ പരാതിയിൽ പറയുന്ന കുറവിലങ്ങാട്ടെ മഠത്തിൽ ഫ്രാങ്കോ മുളക്കലിനെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. ചോദ്യം ചെയ്യലിൽ
നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തിൽ ഫ്രങ്കോ മുളക്കലിനെ നുണ പരിശോധനക്ക് വിധേയനാക്കാൻ അനുതതി തേടി രണ്ട് ദിവസത്തിനകം പൊലീസ് കോടതിയിൽ നോട്ടീസ് നൽകിയേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :