Sumeesh|
Last Updated:
വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (12:03 IST)
ജലന്ധര്‍: തനിക്കെതിരായി കന്യാസ്ത്രീ നൽകിയ ലൈംഗിക പരാതിയിൽ ഗൂഡാലോചനയുണ്ടെന്ന് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ. ബ്ലാക്ക്മെയിലിംഗാണ് കന്യസ്ത്രിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്
ഫ്രാങ്കോ മുളക്കൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അന്വേഷണത്തോട് പൂർണമായും താൻ സഹകരിക്കും. കന്യാസ്ത്രീകള്‍ക്ക് സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ കന്യാസ്ത്രീകളെ മുന്നിൽ നിർത്തി സഭയെ തകർക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ഫ്രാങ്കോ മുളക്കൽ പറഞ്ഞു.