ഫോർട്ട് കൊച്ചി അപകടത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം: വി എസ് അച്യുതാനന്ദൻ

തിരുവനന്തപുരം| VISHNU N L| Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (13:03 IST)
ഫോർട്ട് കൊച്ചിയിൽ പതിനൊന്ന് യാത്രക്കാരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. കൊച്ചി ബോട്ടപകടത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരവും സംഭവത്തിനുത്തരവാദികള്‍ കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണവും നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ കുടുംബാംഗങ്ങൾ
നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തട്ടേക്കാട്, തേക്കടി, കുമരകം ബോട്ടപകടങ്ങളുണ്ടായ സാഹചര്യങ്ങളിൽ സർക്കാർ നടത്തിയ അന്വേഷണങ്ങളിൽ ബോട്ട് യാത്രസുരക്ഷിതമാക്കാനുളള നിർദേശങ്ങൾ സമർപ്പിക്കപ്പെട്ടിരുന്നു. എന്നാൽ അതൊന്നും പാലിക്കാത്തതിനാലാണ് വീണ്ടും അപകടം ഉണ്ടായത്. ഇതിന് ഉത്തരവാദിയാരൊക്കെയാണെന്നും വീഴ്ച പറ്റിയതെങ്ങിനെയാണെന്നും കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം അനിവാര്യമാണ്. മരിച്ചവരുടെ കുടുംബത്തിന് ധന സഹായം മാത്രമല്ല ന്യായമായ പാക്കേജും നൽകണം. കൂടാതെ ബോട്ട് യാത്ര സുരക്ഷിതമാക്കാനുളള നടപടികളുംസ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :