ഫോര്‍ട്ട് കൊച്ചി ബോട്ടപകടം; രക്ഷപ്പെട്ടവരെ 'കെമിക്കല്‍ ന്യുമോണിയ' വേട്ടയാടുന്നു

കൊച്ചി| VISHNU N L| Last Modified ബുധന്‍, 26 ഓഗസ്റ്റ് 2015 (15:45 IST)
ഫോര്‍ട്ട് കൊച്ചിയില്‍ ഉണ്ടായ ബോട്ടപകടത്തില്‍ മരിച്ച പലര്‍ക്കും വില്ലനായത് കെമിക്കല്‍ ന്യുമോണിയ എന്ന ശാരീരിക അവസ്ഥയെന്ന് റിപ്പോര്‍ട്ട്. അപകടത്തില്‍ പരിക്കേറ്റ് ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ക്കും ഇതേ അവസ്ഥയാണ് ഉള്ളതെന്നാണ് ഡോക്ട്രര്‍മാര്‍ പറയുന്നത്.

അപകടത്തേത്തുടര്‍ന്ന് കായലില്‍ പടര്‍ന്ന് ബോട്ടിലെ ഡീസല്‍ ശ്വാസകോശത്തില്‍ കടന്നതാണ് കെമിക്കല്‍ ന്യുമൊണിയയ്ക്ക് കാരണമാകുന്നത്. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഇത് മരണകാരണമാകും. പലര്‍ക്കും ഇതുമൂലം ശ്വാസതടസം അനുഭവപ്പെടുന്നുണ്ട്. അപകടത്തില്‍ പരിക്കേറ്റ പലരും മരിച്ചത് ഈ അവസ്ഥ മൂലമാണ്. ആശുപത്രിയില്‍ പലരും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഫോർട്ട് കൊച്ചിയിൽ നിന്നും വൈപ്പിനിലേക്ക് പോയ യാത്രാബോട്ട് ഇന്ന് ഉച്ചയ്ക്ക് 1.40നാണ് അപകടത്തില്‍ പെട്ടത്. അപക്ടത്തില്‍ എട്ട്പേര്‍ മരിച്ചു. ഇതില്‍ രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. അഴിമുഖത്ത് ആഴമേറിയ കപ്പൽചാലിന് സമീപമാണ് അപകടമുണ്ടായത് എന്നതിനാൽ കൂടുതൽ പേർ വെള്ളത്തിലോ ബോട്ടിലോ കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാൻ തിരച്ചിൽ പുരോഗമിക്കുകയാണ്.

എത്രപേര്‍ ബോട്ടിലുണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ 28 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 25 പേര്‍ക്ക് ടിക്കറ്റ് കൊടുത്തതായി പറയ്7ഉന്നു. എന്നാല്‍ എണ്‍പതോളം ആളുകള്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടം നടന്ന ഉടൻ തന്നെ സ്ഥലത്തെത്തിയ കോസ്റ്റ് ഗാർഡും മറൈൻ വിഭാഗവും നാട്ടുകാരും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തുകയാണ്.

ആഭ്യന്തരമന്ത്രി സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് നാവിക സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. കേടായ മത്സ്യബന്ധന ബോട്ട് കരയ്ക്കടുപ്പിച്ചു. പൊളിഞ്ഞ ബോട്ടിന്റെ ഒരു ഭാഗം വടം കെട്ടി കരയ്ക്കടുപ്പിച്ചു. മറ്റ് ഭാഗത്തിനായി തിരച്ചിൽ പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് എഡിജിപി മുഹമ്മദ് യാസിൻ നേതൃത്വം നൽകുമെന്ന് ചെന്നിത്തല അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :