'ലേബല്‍ ആന്‍ഡെ' എക്‌സ്‌ക്ലൂസീവ് ഡിസൈനര്‍ ഷോറൂമുമായി സെലിബ്രിറ്റി ഡിസൈനര്‍ ആനു നോബി

'ലേബല്‍ ആന്‍ഡെ' എക്‌സ്‌ക്ലൂസീവ് ഡിസൈനര്‍ ഷോറൂമുമായി സെലിബ്രിറ്റി ഡിസൈനര്‍ ആനു നോബിv

തിരുവനന്തപുരം| Rijisha M.| Last Modified വ്യാഴം, 12 ജൂലൈ 2018 (16:03 IST)
പ്രശസ്ത സെലിബ്രിറ്റി ഡിസൈനറും യുവ ബിസിനസ് സംരംഭകയുമായ ആനു നോബിയുടെ പുതിയ എക്‌സ്‌ക്ലൂസീവ് ഡിസൈനര്‍ ഷോറൂം 'ലേബല്‍ ആന്‍ഡെ' ആറ്റിങ്ങല്‍ ആലംകോട് പ്രവര്‍ത്തനം ആരംഭിച്ചു. സിനിമാ രംഗത്തെ മിന്നും താരങ്ങളടക്കം ഒട്ടേറെ പ്രശസ്ത വ്യക്തികളുടെ കോസ്റ്റ്യൂം ഡിസൈനറാണ് ആനു നൂബി.

ലേബല്‍ ആന്‍ഡെയുടെ വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് രാജ്യത്തെ നിരവധി പ്രമുഖ മോഡലുകൾ പങ്കെടുത്ത ആകര്‍ഷകമായ റാമ്പ് ഷോയും അരങ്ങേറി. സൗത്ത് ഇന്ത്യന്‍ ഫിലിം, ഫാഷന്‍ വ്യവസായരംഗത്തെ പ്രമുഖനായ ദാലു കൃഷ്ണദാസാണ് പരിപാടി കോറിയോഗ്രാഫ് ചെയ്തത്. ഫാഷന്‍ ലോകത്ത് ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ താരപദവിയുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം ചടങ്ങിന്റെ മാറ്റു കൂട്ടി.

വെഡ്ഡിങ് വെയറുകളുടെ അതിമനോഹരമായ കളക്ഷനുകളാണ് മൂന്നു സീക്വന്‍സുകളിലായി മോഡലുകള്‍ അവതരിപ്പിച്ചത്. പെയ്സ്റ്റല്‍ ബ്രൈഡ്, ഓണം ബ്രൈഡ്, എക്‌സ്‌ക്ലൂസീവ് ഡിസൈനര്‍ ബ്രൈഡ് & ഗ്രൂം എന്നീ മൂന്നു വിഭാഗങ്ങള്‍ അവതരിപ്പിച്ച മോഡലുകളുടെ റാമ്പിലെ ചുവടുവെപ്പുകള്‍ ശ്രദ്ധേയമായിരുന്നു.

'സ്വപ്‌നം കാണുന്ന ഡിസൈനുകള്‍ കോസ്റ്റ്യൂമിലേക്ക് സന്നിവേശിപ്പിക്കുന്നത് എന്റെ പാഷന്‍ തന്നെയാണ്. എന്റെ സ്വപ്നങ്ങളുടെ സാക്ഷാല്‍ക്കാരമാണ് 'ലേബല്‍ ആന്‍ഡെ' എന്ന് പറയാം,' തന്റെ സ്വപ്‌ന സംരംഭത്തെ പറ്റി ആനു നോബി പറഞ്ഞത് ഇങ്ങനെയാണ്. ലേബല്‍ ആന്‍ഡെ എക്സ്‌ക്ളൂസീവ് ഡിസൈനര്‍ ഷോറൂമിന്റെ വരവോടെ തെക്കന്‍ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ഫാഷന്‍ ഡെസ്റ്റിനേഷന്‍ ആയി ആറ്റിങ്ങലിലെ ആലംകോട് മാറുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡി 4 ഡാന്‍സ് സീസണ്‍ 3, ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സ്, ഏഷ്യാനെറ്റ് കോമഡി അവാര്‍ഡ്സ്, വനിത ഫിലിം അവാര്‍ഡ്സ്, ഫ്ളവേഴ്സ് ടി വി അവാര്‍ഡ്സ് തുടങ്ങി ഒട്ടേറെ പരിപാടികളിലൂടെ സൗത്ത് ഇന്ത്യയില്‍ മുഴുവൻ അറിയപ്പെടുന്ന സെലിബ്രിറ്റിയാണ് ആനു നോബി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :