‘മാപ്പു നൽകുക... നിവൃത്തികേടു കൊണ്ട് സംഭവിച്ചതാണ്’; കത്തിനൊപ്പം മോഷ്ടിച്ച ഒന്നരപ്പവന്റെ മാലയും തിരികെ!

ആലപ്പുഴ, വ്യാഴം, 12 ജൂലൈ 2018 (15:40 IST)

വീട്ടിൽ നിന്ന് മോഷണം പോയ ഒന്നരപ്പവന്റെ മാലയും ഒപ്പം ഒരു കത്തുമായിരുന്നു മധുകുമാറിന്റെ വീടിന്റെ ഗെയ്‌റ്റിൽ രാവിലെ കണ്ടത്. ‘മാപ്പു നൽകുക... നിവൃത്തികേടു കൊണ്ടു സംഭവിച്ചതാണ്. ഇനി ഇങ്ങനെ ഒരു കാര്യം ചെയ്യില്ല...’ എന്നായിരുന്നു കത്തിൽ.
 
ചൊവ്വാഴ്ച രാത്രി വീട്ടുകാർ ഒരു കല്യാണത്തിനു ബന്ധു വീട്ടിൽ പോയ സമയത്തായിരുന്നു മധുകുമാറിന്റെ വീട്ടിൽ നിന്ന് മോഷണം നടന്നത്. അടുക്കള വാതിൽ തുറന്ന് അകത്തു കയറിയ മോഷ്ടാവ് അലമാരിയിൽ സൂക്ഷിച്ച മാല എടുക്കുകയായിരുന്നു.
 
തുടർന്ന് ഇന്നലെ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്‌‌തു. ഇന്നു രാവിലെ നോക്കിയപ്പോഴാണു മാപ്പു പറഞ്ഞുള്ള കത്തിനൊപ്പം മാലയും വച്ചിട്ടു പോയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നീനുവിന് മാനസിക പ്രശ്നങ്ങളില്ലെന്ന് അന്വേഷണ സംഘം കോടതിയിൽ

നിനുവിന് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന കുടുംബത്തിന്റെ വാദം പൊളിച്ച് അന്വേഷണ സംഘം. നീനുവിന് ...

news

തട്ടിക്കൊണ്ടുപോയ ഏഴു വയസുകാരന്റെ മൃതദേഹം വെട്ടിനുറുക്കിയ നിലയിൽ

ഉത്തർപ്രദേശിൽ നിന്നും തട്ടിക്കൊണ്ടുപോയ ഏഴുവയസുകാരന്റെ മൃതദേഹം വെട്ടിനുറുക്കിയ നിലയിൽ ...

news

'പരാതി വ്യാജം, തെറ്റ് ചെയ്‌തിട്ടില്ലെന്ന് ബോധ്യമുള്ളതിനാലാണ് മുൻകൂർ ജാമ്യാപേക്ഷയ്‌ക്ക് ശ്രമിക്കാത്തത്': ബിഷപ്പ് ഫ്രാങ്കോ

മുൻകൂർ ജാമ്യാപേക്ഷയ്‌ക്ക് ശ്രമിക്കാത്തത് താൻ തെറ്റ് ചെയ്‌തിട്ടില്ലെന്ന് ഉത്തമ ...

news

നീതി നൽകേണ്ടവർ തന്നെ നീതി നിഷേധിക്കുന്നു; നടന്നുകൊണ്ടിരിക്കുന്ന കേസുകൾ വെറും ഉദാഹരണങ്ങൾ മാത്രം

തിരുസഭയുടെ സന്ന്യാസിയാകാനുള്ള ആഗ്രഹവുമായി അവൾ പതിനഞ്ചാം വയസ്സിൽ വീടുവിട്ടിറങ്ങി. ...

Widgets Magazine