ബൈക്കിൽ സഞ്ചരിച്ച എസ് എഫ് ഐ നേതാവിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ വെട്ടിവീഴ്ത്തി

എഫ് എഫ് ഐ പ്രവർത്തകന് നേരെ ആക്രമണം

അപർണ| Last Modified വ്യാഴം, 12 ജൂലൈ 2018 (11:33 IST)
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന എസ്എഫ്ഐ നേതാവിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ വെട്ടിവീഴ്ത്തി. എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം ഉണ്ണിരവി(21)യെയാണ് വെട്ടിയത്. ഇന്നലെ അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം.

സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. പിന്നില്‍ നിന്നെത്തിയെ എസ്ഡി പി ഐ സംഘം ബൈക്ക് ഓടിക്കുന്ന ഉണ്ണിയെ പുറകില്‍ നിന്നും വെട്ടി വീഴ്ത്തുകയായിരുന്നു.

ഉണ്ണിയുടെ ഇടതുകൈയ്ക്ക് വെട്ടേറ്റു. ബൈക്കില്‍ നിന്ന് തെറിച്ചുവീണ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഉണ്ണിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട പൊലീസ് കേസെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :