അശ്വതി ജ്വാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു- വെട്ടിലായി പിണറായി പൊലീസ്

മുഖ്യമന്ത്രിയേയും ഡിജിപിയേയും വിമർശിച്ചതിന്റെ പ്രതികാരമോ ഇത്?

അപർണ| Last Modified ഞായര്‍, 29 ഏപ്രില്‍ 2018 (10:57 IST)
സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ത സമ്മര്‍ദം ഉയര്‍ന്നതോടെ അശ്വതിയെ ഇന്നലെ രാത്രിയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവളത്ത് കൊല്ലപ്പെട്ട ലിഗയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ അശ്വതിക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

തെരുവില്‍ അലയുന്ന മാനസികാസ്വാസ്ഥ്യമുള്ളരെ സഹായിക്കുന്ന ജ്വാല ഫൗണ്ടേന്റെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയിൽ ഇതാദ്യമായിട്ടാണ് ഒരു പരാതി ഉയരുന്നത്. ലിഗയുടെ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേയും ഡിജിപി ലോൿനാഥ് ബെഹ്‌റയ്ക്കെതിരേയും അശ്വതി സംസാരിച്ചിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് പൊലീസിന്റെ ഈ നടപടിയെന്നാണ് ആരോപണം.

അശ്വതിക്കെതിരെ കേസെടുക്കുന്നത് ഫാസിസമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
അശ്വതിക്ക് പിന്തുണയുമായി നിരവധി പേര് ആണ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രതികരിക്കുന്നത്. ലിഗയുടെ സഹോദരി ഇലിസ പണപ്പിരിവിന്റെ വിഷയം നിഷേധിച്ചു രംഗത്തെത്തുകയും ചെയ്തിരുന്നു.

തനിക്കെതിരെയുളള ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് അശ്വതി വ്യക്തമാക്കി. പരാതിക്കാര്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കും. മാലിഗയുടെ പേരില്‍ പണപ്പിരിവ് നടത്തിയിട്ടില്ലെന്നും അശ്വതി വിശദീകരിച്ചു. എന്നാല്‍, അശ്വതി പണം കൈപ്പറ്റയെന്ന ആരോപണം വാസ്തവിരുദ്ധമാണെന്ന് ഇലീസ് തന്നെ പരസ്യമായി വ്യക്തമാക്കിയതോടെ പൊലീസ് വെട്ടിലായി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :