വിമര്‍ശനങ്ങള്‍ വകവെക്കാതെ റവന്യൂമന്ത്രി; മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ തുടരാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാൻ ഉറച്ച് റവന്യുമന്ത്രി

തിരുവനന്തപുരം| സജിത്ത്| Last Updated: ഞായര്‍, 23 ഏപ്രില്‍ 2017 (14:29 IST)
മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ ശക്തമായി തുടരാന്‍ ഉദ്യോഗസ്ഥര്‍ക്കു റവന്യൂമന്ത്രിയുടെ നിര്‍ദേശം. സര്‍ക്കാരിനുളളില്‍നിന്നു തന്നെയുള്ള വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് റവന്യൂമന്ത്രിയുടെ ഈ നിര്‍ദേശം. ഇക്കാര്യത്തില്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടാലും ശക്തമായ നടപടി സ്വീകരിക്കാം. ഒരു തരത്തിലുള്ള വിമര്‍ശനങ്ങളും ഉദ്യോഗസ്ഥര്‍ കണക്കിലെടുക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കും. കൃത്യമായ പരിശോധനകള്‍ നടത്തി ഓരോ ദിവസത്തെയും റിപ്പോര്‍ട്ട് നല്‍കണമെന്നും മന്ത്രി വ്യക്തമാക്കി. പാപ്പാത്തിച്ചോലയിലെ ഭൂമി ഒഴിപ്പിച്ച സംഭവത്തിലാണു റവന്യു ഉദ്യോഗസ്ഥർക്കെതിരെ ഏറ്റവും അവസാനമായി പ്രതിഷേധം ഉയർന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയടക്കം
രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതേത്തുടർന്ന് നിരാശയിലായ ഉദ്യോഗസ്ഥര്‍ക്കാണ് ശക്തമായ ഊർജം നല്‍കുന്ന തരത്തില്‍ റവന്യുമന്ത്രി പ്രതികരിച്ചത്. ഇതോടെ നിർത്തിവച്ചിരുന്ന എല്ലാ സർവേ നടപടികളും നാളെ മുതൽ ഉദ്യോഗസ്ഥർ ആരംഭിക്കുമെന്ന് ഉറപ്പായി. കയ്യേറ്റങ്ങളുടെ വിശദമായ പട്ടിക തയാറാക്കിയിട്ടുണ്ട്. അതിൽ ഉള്‍പ്പെട്ട ഓരോരുത്തരെയും കൃത്യമായി ഒഴിപ്പിക്കാനാണ് പദ്ധതി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :