മലപ്പുറം ചുവക്കുമോ? ഇനി മണിക്കൂറുകൾ മാത്രം

മലപ്പുറം ചുവപ്പിക്കാൻ ഫൈസൽ

aparna shaji| Last Modified തിങ്കള്‍, 17 ഏപ്രില്‍ 2017 (07:24 IST)
മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. എട്ടുമണിയോടെ വോട്ടെണ്ണല്‍ തുടങ്ങുകയും എട്ടരയോടെ ആദ്യഫലമറിയുകയും ചെയ്യും. പതിനൊന്ന് മണിയോടെ വോട്ടുകള്‍ എണ്ണിത്തീരും.
വിജയം ആരുടെ കൂടെയെന്ന കാര്യത്തിൽ ഊഹാപോഹങ്ങൾ നിർണയിക്കാൻ കഴിയില്ല.

മലപ്പുറം ഗവണ്‍മെന്റ് കോളെജില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഏഴു നിയമസഭാ മണ്ഡലങ്ങള്‍ക്കുമായി ഏഴ് മുറിയൊരുക്കിയിട്ടുണ്ട്. ഓരോ മുറിയിലും ഏജന്റുമാര്‍ക്ക് പുറമെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകരുമുണ്ടാകും.

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പോളിങ് ശതമാനം ഉയര്‍ന്നതിനാല്‍ ഇരുപക്ഷവും സജീവപ്രതീക്ഷയിലാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പോളിങ് 77.21 ആയിരുന്നു. ഇത്തവണ ഉപതെരഞ്ഞെടുപ്പിലാകട്ടെ 77.33 ശതമാനത്തിലേക്ക് പോളിങ് ഉയര്‍ന്നു. ഇതുകൂടാതെ പുതിയതായി എത്തിയ 83,379 വോട്ടുകള്‍ ഏത് അക്കൗണ്ടിലേക്കാകും വന്നു വീഴുകയെന്ന കണക്കെടുപ്പും പാര്‍ട്ടികള്‍ നടത്തിക്കഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :