കോടതിവളപ്പില്‍ തെരുവു നായയുടെ വിളയാട്ടം: മൂന്ന് പേര്‍ക്ക് പരിക്ക്

തെരുവു നായയുടെ കടിയേറ്റ മൂന്ന് പേര്‍ പരിക്കുകളോടെ ആശുപത്രിയിലായി.

തെരുവു നായ, മാവേലിക്കര, ആശുപത്രി, ആക്രമണം dog, mavelikkara, hospital, attack
മാവേലിക്കര| Sajith| Last Modified ഞായര്‍, 28 ഫെബ്രുവരി 2016 (11:24 IST)
തെരുവു നായ്ക്കളുടെ ആക്രമണം കോടതി വളപ്പിലും. ഫലമോ കടിയേറ്റ മൂന്ന് പേര്‍ പരിക്കുകളോടെ ആശുപത്രിയിലായി. കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം.

തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കടിയേറ്റ സബ് കോടതി ജീവനക്കാരായ മിനു (32), കുഞ്ഞമ്മ (43), അഡ്വക്കേറ്റ് ക്ലര്‍ക്ക് ബിജു (37) എന്നിവരാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവിടെ തെരുവു നായകളുടെ ശല്യം രൂക്ഷമാണെന്ന് നേരത്തേ തന്നെ പരാതിയുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :