ഭക്ഷ്യവിഷബാധ; മഹാരാഷ്‌ട്രയില്‍ 247 കുട്ടികള്‍ ആശുപത്രിയില്‍

ഭക്ഷ്യവിഷബാധ, ആശുപത്രി, വിദ്യാര്‍ത്ഥികള്‍, പല്‍ഗാര്‍ hospital, palgar, students
മുംബൈ| rahul balan| Last Modified വെള്ളി, 26 ഫെബ്രുവരി 2016 (01:37 IST)
ഉച്ചഭക്ഷണത്തില്‍ നിന്ന്‌ വിഷബാധയേറ്റതിനെ തുടര്‍ന്ന്‌ മഹാരാഷ്‌ട്രയില്‍ 247 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 17 കുട്ടികളുടെ നില ഗുരുതരമാണ്. പല്‍ഗാര്‍ വിക്രംഗാദ ജില്ല സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്‌.

ഉച്ചയ്‌ക്ക് ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വയറുവേദനയും ഛര്‍ദ്ദിയും തലവേദനയും തലചുറ്റലും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു‌. ഒന്ന്‌ മുതല്‍ ഏഴ്‌ വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ ഭക്ഷണം കഴിച്ച്‌ തിരിച്ച്‌ പോയശേഷമാണ്‌ ലക്ഷണം കണ്ടത്‌.

അരമണിക്കൂറിനുള്ളില്‍ 50ഓളം കുട്ടികളില്‍ ലക്ഷണം കണ്ടു. ഇവരെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചപ്പോഴാണ്‌ ഭക്ഷ്യ വിഷബാധയുടെ സാധ്യതയെ കുറിച്ച്‌ ഡോക്‌ടര്‍ പറഞ്ഞത്‌. സംഭവത്തില്‍ പോലീസ്‌ കേസ്‌ റജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. വര്‍ഷങ്ങളായി ഒരേ ഏജന്‍സി തന്നെയാണ്‌ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്‌. ജില്ല ആരോഗ്യ വകുപ്പ്‌ അധികൃതര്‍ എത്തി ഭക്ഷണത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :