കൊച്ചി|
Last Modified തിങ്കള്‍, 28 ജൂലൈ 2014 (18:13 IST)
കൊച്ചിയില്‍ ബോട്ടില്‍ ലഹരിമരുന്നുപാര്‍ട്ടി സംഘടിപ്പിച്ച കേസില്‍ നാലു പേര് അറസ്റ്റില്‍. എലിസബത്ത് ആന്റണി, പ്രശാന്ത്, ശ്രീകുമാര്‍, മനോജ് എന്നിവരാണ് അറസ്റ്റിലായത്. നിശാപാര്‍ട്ടിക്കിടെ കഞ്ചാവ് പിടിച്ചതിനെതുടന്ന പശ്ചാത്തലത്തിലാണ് ഇവരെ പിടികൂടിയത്. പ്രശാന്തിന്റെ ഉടമസ്ഥതയിലുളള മൈ കൊച്ചിന് ഗ്രൂപ്പാണ് പാര്‍ട്ടി നടത്തിയത്.
അതേസമയം, നിശാപ്പാര്ട്ടിക്കിടെ മയക്കുമരുന്ന് കണ്ടെടുത്ത സംഭവത്തില്‍ ഒരു പ്രമുഖ സിനിമാ നിര്‍മ്മാതാവിനെ കേന്ദ്രീകരിച്ച് അന്വേഷണ ഊര്‍ജിതമാക്കി. മുന്‍പും ഇയാള്‍ ഇതു പോലെ നിശാ പാര്‍ട്ടികള്‍ നടത്തിയിട്ടുണ്ട്. ഫേസ്ബുക്ക് വഴിയായിരുന്നു ഇയാളുടെ ഇടപാടുകള്‍.
പഞ്ചനക്ഷത്ര ഹോട്ടലുകളിലും നൗകകളിലും ലഹരി പാര്‍ട്ടികള്‍ നടത്തുന്ന സംഘാടകര്‍ പൊലീസ് നിരീക്ഷണത്തിലാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇവര്‍ക്ക് രാജ്യാന്തര റാക്കറ്റുകളുടെ ബന്ധമുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.