കൊച്ചിയില്‍ ഈ വര്‍ഷം വീണ്ടും ഏകദിന ക്രിക്കറ്റ് വിരുന്ന്

  കൊച്ചി , ക്രിക്കറ്റ് , ഇന്ത്യ-വെസ്‌റ്റ് ഇന്‍ഡീസ് , ഒക്ടോബര്‍-നവംബര്‍
കൊച്ചി| jibin| Last Modified ശനി, 26 ജൂലൈ 2014 (16:42 IST)
കൊച്ചിയില്‍ ഈ വര്‍ഷം വീണ്ടും ക്രിക്കറ്റ് വിരുന്നെത്തും. ഇന്ത്യ-വെസ്‌റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ഒരു മത്സരമാണ് കൊച്ചിയില്‍ നടക്കുന്നത്.

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് കളി നടക്കുക. ഇന്ത്യയില്‍ നടക്കുന്ന പരമ്പരയില്‍ അഞ്ചു ഏകദിനങ്ങള്‍ നടക്കും അതിലൊരു കളിയാണ് കൊച്ചിയില്‍ നടക്കുന്നത്. മുമ്പ് ഒന്‍പത് ഏകദിന മത്സരങ്ങള്‍ക്ക് കൊച്ചി വേദിയായിട്ടുണ്ട്. ഇവിടെ ആറ് ജയങ്ങള്‍ ഇന്ത്യക്ക് നേടാനായിട്ടുണ്ട്.

മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. വിശാഖപട്ടണം,​ കട്ടക്ക്,​ കൊൽക്കത്ത,​ ധർമശാല എന്നിവടങ്ങളാണ് ഏകദിന മത്സരങ്ങളുടെ വേദി. ബാംഗ്ളൂർ,​ അഹമ്മദാബാദ്,​ ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ടെസ്റ്റ് മത്സരങ്ങൾ നടക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :