ആഡംബര നൗകയിലെ നിശാപാര്‍ട്ടി സിനിമാ നിര്‍മ്മാതാവിന്റേത്

കൊച്ചി| VISHNU.NL| Last Modified തിങ്കള്‍, 28 ജൂലൈ 2014 (14:54 IST)
കൊച്ചിയില്‍ ആഡംബര നൗകയിലെ നിശാപാര്‍ട്ടി സംഘടിപ്പിച്ചത് മൈ കൊച്ചി ഓണ്‍ലൈന്‍ എന്ന ഫേസ് ബുക്ക് പേജ് വഴിയെന്ന് കണ്ടെത്തല്‍. ഹോട്ടല്‍ വ്യവസായിയും സിനിമാനിര്‍മ്മാതാവുമായ പ്രമുഖനാണ് നിശാ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതെന്നും വിവരങ്ങളുണ്ട്.

ഇയാളുടെ ഫേസ്ബുക്കില്‍ നിന്നാണ് പൊലീസിന് നിശാപാര്‍ട്ടിയെകുറിച്ചുള്ള വിവരം ലഭിച്ചത്. രാത്രിമുഴുവന്‍ മറൈന്‍ ഡ്രൈവില്‍ നിന്ന് പുറം കടലിലേക്ക് യാത്ര ചെയ്യുന്ന ഗ്രീക്ക് ക്രൂസ് എന്ന കപ്പലിലാണ് പൊലീസ് റെയ്ഡ് നടന്നത്. ഡി ജെ പാര്‍ട്ടിക്കൊപ്പം മയക്കുമരുന്നുമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ നൗകയില്‍ നിന്ന് കഞ്ചാവ് പിടികൂടി.

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ നടത്തുന്നതിന് ഇയാള്‍ നേതൃത്വം നല്‍കിയിരുന്നു.സിനിമ താരങ്ങളുടെ അപരന്‍മാരെ വെച്ച് ഇയാള്‍ ഡിജെ പാര്‍ട്ടികള്‍ നടത്തിയിരുന്നു.നേരത്തേ പാണ്ടിപ്പാര്‍ട്ടി എന്ന പേരില്‍ മൂന്നാറിലും,ജംഗിള്‍ പാര്‍ട്ടിയെന്ന പേരില്‍ തട്ടേക്കാടും ഇയാള്‍ ഇത്തരത്തില്‍ തീം പാര്‍ട്ടികള്‍ നടത്തിയിരുന്നു. പാര്‍ട്ടികളില്‍ കപ്പിള്‍ എന്‍ട്രി മാത്രമേയുള്ളു. മറുനാട്ടില്‍ നിന്നു വരെ ഇയാള്‍ ഒരുക്കുന്ന പാര്‍ട്ടികളില്‍ ആളുകളെത്തുമെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :