ഡല്‍ഹി തെരഞ്ഞെടുപ്പ്: പ്രചരണത്തിനായി മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിക്ക്

 ഡല്‍ഹി തെരഞ്ഞെടുപ്പ് , കെഎം മാണി , ബാലകൃഷ്ണപിള്ള , ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം| jibin| Last Modified വെള്ളി, 30 ജനുവരി 2015 (14:14 IST)
വിവാദങ്ങളും ആരോപണങ്ങളും കഴുത്തോളം നില്‍ക്കുന്ന വേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ഡല്‍ഹിക്ക് തിരിക്കും. ധനമന്ത്രി കെഎം മാണിക്ക് നേരെ ഉയര്‍ന്നുവന്ന ബാര്‍ കോഴ ആരോപണവും, യുഡിഎഫിനെതിരെ നിരന്തരം പ്രസ്താവനകള്‍ നടത്തുന്ന വിഷയവും നില നില്‍ക്കെയാണ് മുഖ്യമന്ത്രി ഡല്‍ഹിക്ക് പോകുന്നത്.

നിയമ സഭാതെരഞ്ഞടുപ്പ് ചൂട് പിടിച്ചിരിക്കുന്ന ഡല്‍ഹിയിലെ മെഹ്‌റോളി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സത്ബീര്‍ സിംഗിന് വേണ്ടി പ്രചരണം നടത്താനാണ് മുഖ്യമന്ത്രി ഡല്‍ഹിക്ക് പോകുന്നത്. ശനിയാഴ്‌ച മറ്റു മണ്ഡലങ്ങളിലും ഉമ്മന്‍ചാണ്ടി പ്രചരണം നടത്താനും പരിപാടി ഉണ്ട്. വൈകിട്ട് അഞ്ചിന് ഡല്‍ഹിയിലെത്തുന്ന മുഖ്യമന്ത്രി ഏഴിന് മെഹ്‌റോളിയിലും എട്ടിന് ആശ്രമിലും സംസാരിക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :