പിള്ളയെ മുഖ്യമന്ത്രിയും തള്ളി; വേണമെങ്കില്‍ തുടരാം, അല്ലെങ്കില്‍ പോകാം

  ആര്‍ ബാലകൃഷ്ണപിള്ള , ബാര്‍ കോഴ , ഉമ്മൻചാണ്ടി , യുഡിഎഫ്
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 29 ജനുവരി 2015 (18:21 IST)
ബാര്‍ കോഴ ഉയര്‍ത്തിക്കാട്ടി നിരന്തരം പ്രസ്താവനകള്‍ നടത്തുന്ന കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളക്കെതിരെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്ത്. പിള്ളയ്ക്ക് മുന്നണിയിൽ തുടരണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കാമെന്നും. യുഡിഎഫിൽ തുടരണമെങ്കിൽ മിതത്വവും മുന്നണി മര്യാദയും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബാലകൃഷ്ണപിള്ളയുടെ പ്രസ്താവനകള്‍ക്കെതിരെ യുഡിഎഫിൽ നിന്നും എതിര്‍പ്പുകള്‍ പുറത്തുവന്നു. സര്‍ക്കാരിന് ദേഷം ചെയ്യുന്ന പിള്ളയുടെ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ചര്‍ച്ച ചെയ്യണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. കെപിസിസി വിഎം സുധീരന്‍, പിപി തങ്കച്ചന്‍, മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, ജോണി നെല്ലൂര്‍ എന്നിവരും രംഗത്ത് എത്തിയിരുന്നു.

ആര്‍ ബാലകൃഷ്ണപിള്ളയുടെ പ്രസ്താവനയെ കുറിച്ച് കൂടുതല്‍ പഠിച്ചശേഷം പ്രതികരിക്കാമെന്നായിരുന്നു സുധീരന്‍ പറഞ്ഞത്. മുന്നണിയില്‍ നില്‍ക്കുന്നവര്‍ മുന്നണി മര്യാദകള്‍ പാലിക്കണമെന്നാണ് കെപിഎ മജീദ് പറഞ്ഞത്. അതേസമയം കടുത്ത ഭാഷയിലാണ് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പറഞ്ഞത്. പിള്ളയ്ക്ക് വിനാശകാലേ വിപരീത ബുദ്ധിയാണെന്നാണ് അദ്ദേഹം പറഞ്ഞത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :