കേരളത്തിലെ ഡാമുകൾ സുരക്ഷിതം; വിദഗ്ധ സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറി

വെള്ളി, 12 ഒക്‌ടോബര്‍ 2018 (20:47 IST)

പ്രളയത്തെ തുടർന്ന് കേരളത്തിലെ അണക്കെട്ടുകളുടെയും ബാരേജുകളുടെയും പ്രവര്‍ത്തനം പഠിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്താരാഷ്ട്ര ഡാം സുരക്ഷാ വിദഗ്ധന്‍ ഡോ. ബാലു അയ്യര്‍, കെ എ ജോഷി, ബിബിന്‍ ജോസഫ് എന്നിവര്‍ അംഗങ്ങളായ കമ്മറ്റിയാണ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്. 
 
മുല്ലപ്പെരിയാര്‍ ഒഴികെയുള്ള ഡാമുകളുടെയും ബാരേജുകളുമാണ് വിദഗ്ധ സമിതി സുരക്ഷ സംബന്ധിച്ച് പഠനം നടത്തിയത്.   കേരളത്തിലെ ഡാമുകളും ബാരേജുകളും സുരക്ഷിതമാണെന്ന് കമ്മിറ്റി വിലയിരുത്തി. ഡാമുകളുടെയും ബാരേജുകളുടെയും നിലവിലുള്ള സ്പില്‍വേകള്‍ക്ക് സംസ്ഥാ‍നത്തുണ്ടായ പ്രളയജലത്തെ കടത്തിവിടാനുള്ള ശേഷിയുണ്ടായിരുന്നുവെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.
 
പ്രളയത്തിൽ പെരിങ്ങല്‍ക്കുത്ത് റിസര്‍വോയര്‍ മാത്രമാണ് കവിഞ്ഞൊഴുകിയത്. ഇത് സംബന്ധിച്ച്‌ കൂടുതല്‍ പഠനം നടത്തേണ്ടതുണ്ട്. ഡാമിന്റെ സുരക്ഷിതത്വം, ഭൂചലന അവസ്ഥയില്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തേണ്ടതാണെന്നും വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കേരളത്തിലെ ഗതാഗതം നിയന്ത്രിക്കാൻ ഇനി ട്രാഫിക് റോബോട്ടുകളെത്തും !

കടുത്ത ചുടിൽ പൊടി പറുന്ന അന്തരീക്ഷത്തിൽ ഗതാഗതം നിയന്ത്രിക്കുന്ന പൊലീസുകാരെ കാണുമ്പൊൾ ...

news

ശബരിമലയ്ക്കായി നടക്കുന്നത് 'പള്ളിക്കെട്ട്' പോരാട്ടം: എച്ച് രാജ

ശബരിമലക്കായി നടക്കുന്നത് പള്ളിക്കെട്ട് പോരാട്ടമാണെന്ന് ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി ...

news

‘ശബരിമലയില്‍ പോകുന്ന യുവതികളെ പുലിയും പുരുഷനും പിടിക്കാം’: പരിഹാസവുമായി പ്രയാര്‍ ഗോപാലകൃഷ്ണന്‍

യുവതികള്‍ ശബരിമല കയറിയാല്‍ പുരുഷനും പുലിയും പിടിക്കാമെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ ...

news

എല്ലാവരും സസ്യബുക്കുളാവണെന്ന് ഉത്തരവിടാൻ കോടതിക്ക് കഴിയില്ലെന്ന് സുപ്രീം കോടതി

രാജ്യത്ത് എല്ലാവരും പച്ചക്കറികൾ മാത്രമേ കഴിക്കാൻ പാടുള്ളു എന്ന് കോടതിക്ക് ...

Widgets Magazine