കളിച്ചു കൊണ്ടിരിക്കെ തേങ്ങ തലയിൽ വീണു രണ്ട് വയസ്സുകാരൻ മരിച്ചു

തേങ്ങ തലയില്‍ വീണു കുഞ്ഞ് മരിച്ചു

കടയ്ക്കാവൂര്‍| Last Modified വെള്ളി, 18 നവം‌ബര്‍ 2016 (15:55 IST)
തലയില്‍ വീണു രണ്ട് വയസുള്ള ബാലന്‍ ദാരുണമായി മരിച്ചു. കടയ്ക്കാവൂര്‍ തോണിക്കടവ് സ്വദേശിസ്റ്റാലിന്‍റെ മകന്‍ അഭിനാഷ് എന്ന രണ്ട് വയസുകാരനാണു കഴിഞ്ഞ ദിവസം ഇത്തരത്തില്‍ മരിച്ചത്.

രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കവേയാണു അടുത്തുള്ള തെങ്ങില്‍ നിന്ന് തേങ്ങ അടര്‍ന്നു കുട്ടിയുടെ തലയില്‍ വീണത്. ഉടന്‍ തന്നെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും
ജീവന്‍ രക്ഷിക്കാനായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :