പതിനൊന്നുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

പൂയപ്പള്ളി| Last Modified വ്യാഴം, 17 നവം‌ബര്‍ 2016 (14:54 IST)
പതിനൊന്നുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓടനാവട്ടം സ്വദേശിയായ 40 കാരനാണു പൂയപ്പള്ളി പൊലീസിന്‍റെ പിടിയിലായത്.

മകളെ നിരന്തരം ശല്യപ്പെടുത്തുന്നത് ശ്രദ്ധയില്‍ പെട്ട മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് വനിതാ പൊലീസ് ഇയാളെ ചോദ്യം ചെയ്തതും അറസ്റ്റ് ചെയ്തതും. മകളെ പീഡിപ്പിക്കുന്നത് തടയാന്‍ ശ്രമിച്ച മാതാവിനെ പ്രതി ഉപദ്രവിക്കുകയും ചെയ്തിരുന്നതായി പൊലീസ് വെളിപ്പെടുത്തി.

സഹികെട്ടാണു ഭര്‍ത്താവിനെതിരെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയതെന്നു പറഞ്ഞു. സ്വകാര്യ ബസിലെ ജീവനക്കാരനാണു പ്രതി. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :