മധ്യവയസ്കനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്: പോലീസുകാരൻ പിടിയിൽ

വീടുകയറി മധ്യവയസ്കനെ വെട്ടി, പോലീസുകാരൻ പിടിയിൽ

കോവളം| AKJ IYER| Last Modified വെള്ളി, 24 മാര്‍ച്ച് 2017 (12:52 IST)
വീടുകയറി മധ്യവയസ്കനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പോലീസുകാരനും കോടതി ജീവനക്കാരനും പോലീസ് പിടിയിലായി. സി.പി.എം ചിറത്തലവിളാകം ബ്രാഞ്ച് അംഗം ജയാനന്ദൻ
എന്നയാളെ ആക്രമിച്ച കേസിലാണ് വിഴിഞ്ഞത്തെ സി.പി.ഓ നെല്ലിമൂട് സ്വദേശി പ്രസന്ന കുമാർ (42), കോടതി ജീവനക്കാരനായ വെന്നിയൂർ അമ്മൻ തോറ്റത്ത് അനു (30) എന്നിവർ വഴി ഞ്ഞ പോലീസ് വലയിലായത്.

തലയ്ക്ക് വെട്ടേറ്റ ജയാനന്ദൻ ആശുപത്രിയിൽ ചികിത്സയിലാണ് . മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കമാണ് സംഭവത്തിനു കാരണമെന്ന് പോലീസ് പറയുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :