ബാലികയെ പീഡിപ്പിച്ച ബസ് കണ്ടക്ടർ പിടിയിൽ

ബാലികയെ പീഡിപ്പിച്ചു; ബസ് കണ്ടക്ടർ പിടിയിൽ

AKJ IYER| Last Modified വെള്ളി, 24 മാര്‍ച്ച് 2017 (12:47 IST)
അഞ്ചാം ക്ലാസിൽ പടിക്കുന്ന ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കെ.എസ.ആർ.ടി.സി കണ്ടക്ടറെ പോലീസ് അറസ്റ്റു ചെയ്തു. എരുമേലി ഡിപ്പോയിലെ കണ്ടക്ടർ മേച്ചാൽ മച്ചിയാനിയ്ക്കൽ ബിജോയി എന്ന ജോസ് (42) ആണ് പോലീസ് പിടിയിലായത്.

ഒരു മാസം മുമ്പാണ് സംഭവം നടന്നത്. അയൽവാസിയുടെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന അവസരത്തിലാണ് ബിജോയി വീട്ടിൽ കടന്ന് ബാലികയെ പീഡിപ്പിച്ചത്. കുട്ടി ക്ലാസിൽ പിന്നോക്കമായത് അന്വേഷിച്ച അദ്ധ്യാപകരാണ് കുട്ടിയെ ചോദ്യം ചെയ്തപ്പോൾ വിവരം കണ്ടെത്തിയത്.

തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വഴി പോലീസിൽ പരാതിപ്പെട്ടു. പ്രതിക്ക് പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു എന്നും അതിനാൽ ഭാര്യ ഇയാളെ ഉപേക്ഷിച്ചുപോയതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഈരാറ്റുപേട്ട സി.ഐ എസ.ബിനു, മേലുകാവ് എസ.ഐ എസ.സന്ദീപ് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :