സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും സിപിഐ; ‘ഭരണത്തിലൂടെ പണമുണ്ടാക്കുന്നത് സിപിഐ അല്ലെന്നകാര്യം എല്ലാവര്‍ക്കും അറിയാം’

കോട്ടയം, ശനി, 6 ജനുവരി 2018 (16:39 IST)

CPI , CPM , MM MNI , KM MANI , സി പി ഐ , സി പി എം , എം എം മണി , മൂന്നാര്‍ , കെ എം മാണി

സിപിഐഎമ്മിനെതിരെ രൂക്ഷ വിവര്‍ശനവുമായി സിപിഐ വീണ്ടും രംഗത്ത്. സിപിഎം എന്നത് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയല്ലാതായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഭരണത്തിലൂടെ പണമുണ്ടാക്കുന്നത് സിപിഐ അല്ലെന്ന കാര്യം എല്ലാവര്‍ക്കും അറിയാമെന്നും സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ പറഞ്ഞു‍.
 
മൂന്നാറിലെ കൈയ്യേറ്റങ്ങളുടെയെല്ലാം കസ്റ്റോഡിയന്‍ എംഎം മണിയാണെന്നും ഇതിനെതിരെ നടപടിയെടുക്കാന്‍ തയ്യാറാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു നേരെ വിമര്‍ശനം ഉന്നയിക്കുന്നത് അദ്ദേഹം പള്ളികൂടത്തില്‍ പോകാത്തതുകൊണ്ടാണെന്നും ശശിധരന്‍ ആരോപിച്ചു. 
 
നിയസഭയില്‍ കെ എം മാണിക്കുനേരെ തുണിപൊക്കി കാണിച്ചവരാണ് ഇപ്പോള്‍ മാണിയെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല കോടിയേരി എത്ര പച്ച കൊടി വീശിയാലും മാണിയെ ഇടതുമുന്നണിയിലേക്കെടുക്കുന്ന പ്രശ്നമില്ലെന്നും ശശിധരന്‍ കൂട്ടിച്ചേര്‍ത്തു.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

രാജൻ സക്കറിയ ഒരു കഥാപാത്രമാണ്, അതിനെ അങ്ങനെയേ കാണൂ, വ്യക്തിയുമായി ബന്ധിപ്പിക്കില്ല: നൈല ഉഷ

കസബയിലെ മമ്മൂട്ടി കഥാപാത്രത്തേയും സ്ത്രീവിരുദ്ധ ഡയലോഗ്ഗിനേയും രൂക്ഷമായ ഭാഷയിൽ ...

news

മാതാപിതാക്കളെ കൊലപ്പെടുത്തിയ മക്കള്‍ അറസ്റ്റില്‍; കൊലപാതകത്തിന്റെ കാരണമറിഞ്ഞ ഞെട്ടലില്‍ ബന്ധുക്കള്‍

രണ്ട് ആണ്‍മക്കള്‍ ചേര്‍ന്ന് മാതാപിതാക്കളെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബാസ്തി ...

news

'നടന്മാർക്ക് വേണ്ടി യൗവ്വനം കളയരുത്'- ഫഹദിന്റെ വാക്കുകൾക്ക് വിലയുണ്ട്

കസബയിലെ മമ്മൂട്ടി കഥാപാത്രത്തേയും സ്ത്രീവിരുദ്ധതയേയും രൂക്ഷമായി വിമർശിച്ചതിന്റെ പേരിലാണ് ...

news

കറകളഞ്ഞ മനുഷ്യസ്നേഹിയായിരുന്നു എകെജി: എ കെ ആന്റണി

കറകളഞ്ഞ മനുഷ്യസ്നേഹിയായിരുന്നു എ കെ ജിയെന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി. തനിക്ക് ...

Widgets Magazine