കോടതികളില്‍ ഇനി ഇരുന്ന് മൊഴി നല്‍കാം

എറണാകുളം‍| VISHNU.NL| Last Modified വ്യാഴം, 5 ജൂണ്‍ 2014 (11:53 IST)
കോടതികളില്‍ സാക്ഷികള്‍ക്ക് ഇരുന്ന് മൊഴിനല്‍കാന്‍ സൌകര്യമൊരുക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് ഹൈക്കോടതി സര്‍ക്കുലര്‍. സാക്ഷിക്കൂടിനു മുകളില്‍ ഫാന്‍ സ്ഥാപിക്കണമെന്നും ഹൈക്കോടതിയുടെ സര്‍ക്കുലറില്‍ പറയുന്നു.

സാക്ഷികള്‍ക്ക് ഇരിക്കാന്‍ സൗകര്യം നല്‍കാത്ത് കോടതികള്‍ മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്ന് ജയില്‍ ഡിജിപി സെന്‍‌കു‍മാര്‍ നേരത്തേ പറഞ്ഞിരുന്നു. 1979ല്‍ ഹൈക്കോടതി ഇതേ കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.

ഇത് നടപ്പിലാക്കാന്‍ കീഴ്ക്കോടതികള്‍ തയ്യാറാകാത്തതിനേയാണ് സെന്‍‌കുമാര്‍ വിമര്‍ശിച്ചിരുന്നത്. തുടര്‍ന്ന് നിയമ വിദഗ്ദരുടെ ഭാഗത്തു നിന്നും പൊതുജനങ്ങളില്‍ നിന്നും കോടതികള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്ന സാഹചര്യത്തിലാണ് ഹൈക്കൊടതി സംഭവത്തില്‍ ഇടപെട്ടത്.

മുന്പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ കര്‍ശനമായി പാലിക്കണമെന്ന നിര്‍ദ്ദേശമാണ് കീഴക്കോടതികള്‍ക്ക് നല്‍കിയിരിക്കുന്നത്. കോടതികളിലെത്തുന്ന ആയിരക്കണക്കിന് സാക്ഷികള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ഹൈക്കോടതിയുടെ ഇടപെടല്‍ ഏറെ ആശ്വസമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :